ETV Bharat / international

പാക്‌ അധീന കശ്‌മീരില്‍ ഇന്ത്യ സൈനിക നടപടികള്‍ക്ക് ഒരുങ്ങുന്നുവെന്ന് ഇമ്രാന്‍ഖാന്‍ - ഇന്ത്യൻ സൈനിക നടപടികള്‍

വിവാദപരമായ നിയമങ്ങൾ നടപ്പാക്കി ജനങ്ങളുടെ ശ്രദ്ധ കശ്‌മീരിൽ നിന്നും മാറ്റുന്നതിനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്ന് ഇമ്രാന്‍ഖാന്‍.

Imran Khan  ഇമ്രാന്‍ഖാന്‍  പാക്‌ അധീന കശ്‌മീർ  action of some sort in PoK  ഇന്ത്യൻ സൈനിക നടപടികള്‍  പാകിസ്ഥാൻ
പാക്‌ അധീന കശ്‌മീരില്‍ ഇന്ത്യ സൈനിക നടപടികള്‍ക്ക് ഒരുങ്ങുന്നുവെന്ന് ഇമ്രാന്‍ഖാന്‍
author img

By

Published : Dec 27, 2019, 12:45 PM IST

ഇസ്‌ലാമാബാദ്‌: പാക്‌ അധീന കശ്‌മീരില്‍ ഇന്ത്യ സൈനിക നടപടികള്‍ക്ക് ഒരുങ്ങുന്നതായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. ഇന്ത്യൻ സൈന്യത്തിന്‍റെ വെടിവെയ്‌പിൽ രണ്ട് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടുവെന്ന വാർത്തകൾക്ക് ശേഷമാണ് ജെലൂം ജില്ലയിലെ സമ്മേളനത്തിൽ ഇമ്രാൻ ഖാൻ ഇത്തരമൊരു പ്രസ്‌താവന പറഞ്ഞത്. ആർട്ടിക്കിൾ 370 റദ്ദാക്കൽ, പൗരത്വ ഭേദഗതി നിയമം എന്നീ വിഷയങ്ങളെക്കുറിച്ചും ഇമ്രാൻ ഖാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ചു.

കശ്‌മീരിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിനാണ് മോദി-ആർഎസ്‌എസ്‌ സർക്കാർ ഇത്തരം നിയമങ്ങൾ നടപ്പിലാക്കുന്നതിലൂടെ ചെയ്യുന്നത്‌. ഇക്കാര്യങ്ങളെല്ലാം കരസേനാ മേധാവി ഖമർ ജാവേദ്‌ ബജ്‌വയെ അറിയിച്ചിട്ടുണ്ടെന്നും പാകിസ്ഥാൻ സേന സജ്ജമാണെന്ന് അദ്ദേഹം ഉറപ്പ് നൽകിയതായും ഖാൻ കൂട്ടിച്ചേർത്തു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.