ഹോങ്കോങ് : 2019ലെ സർക്കാർ വിരുദ്ധ പ്രതിഷേധത്തിന്‍റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി പ്രകടനം നടത്തിയ നാല് പേർ അറസ്‌റ്റിൽ. 15 നും 19 നും ഇടയിൽ പ്രായമുള്ള മൂന്ന് പുരുഷൻമാരും ഒരു സ്‌ത്രീയുമാണ് അറസ്‌റ്റിലായത്.
രാത്രി പതിനൊന്നുമണി വരെ പൊതുസ്ഥലത്ത് പ്രകടനം നടത്തിയതിലും തിരിച്ചറിയൽ രേഖകൾ നൽകാൻ സാധിക്കാത്തതിനാലുമാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്. ശനിയാഴ്‌ച രാത്രി 9.30ഓടെ ഇരുപതോളം പേരാണ് മുദ്രവാക്യം വിളിച്ച് പ്രകടനം നടത്തിയത്.
Also Read:1.4 ദശലക്ഷം കടന്ന് കാനഡയിലെ കൊവിഡ് കേസുകൾ
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് 10 പേർക്ക് സമൻസ് അയച്ചിട്ടുണ്ട്. ഒരു കൈമാറൽ ബില്ലുമായി ബന്ധപ്പെട്ടാണ് 2019 ജൂൺ 12ന് നിയമസഭ സമിതിക്ക് പുറത്ത് പൊലീസും പ്രകടനക്കാരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. അർധരാത്രി വരെ ഏറ്റുമുട്ടൽ തുടർന്നു.
പിന്നീട് ഇതിനെ സർക്കാർ വിരുദ്ധ പ്രതിഷേധമായാണ് കണക്കാക്കിയത്. പ്രകടനക്കാർക്കെതിരെ അധികൃതർ നടപടിയെടുക്കുകയം ചെയ്‌തു. എന്നാൽ കുറച്ച് മാസങ്ങൾക്ക് ശേഷം ഈ ബിൽ പിൻവലിച്ചു. "ഹോങ്കോങ്ങിനെ സ്വതന്ത്രമാക്കുക; നമ്മുടെ കാലത്തെ വിപ്ലവം", എന്നിങ്ങനെ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം.