ഹൈദരാബാദ്: കൊവിഡ് ആഗോളതലത്തിൽ 4,58,98,590 പോരെ ബാധിക്കുകയും 11,93,744 പേർ മരിക്കുകയും ചെയ്തു. 93,16,297 കേസുകളും 2,35,159 മരണങ്ങളും ഉൾപ്പെടെ കൊവിഡ് ഏറ്റവും മോശമായി ബാധിച്ച രാജ്യമാണ് യുഎസ്. കൃത്യമായ പ്രതിരോധ പദ്ധതികളോ മാനദണ്ഡങ്ങളോ ആവിഷ്കരിക്കാതെയാണ് രാജ്യം കൊവിഡ് പ്രതിസന്ധിയോട് പ്രതികരിച്ചതെന്ന് യുഎസ് പൊതുജനാരോഗ്യ വിദഗ്ധർ പറയുന്നു.
ഇന്ത്യയാണ് കൊവിഡ് രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത്. രാജ്യത്ത് ജനങ്ങൾ മാസ്‌ക് ധരിക്കുന്നതിലും അകലം പാലിക്കുന്നതും ശ്രദ്ധ നൽകുന്നില്ലെന്നും ഇത് വൈറസ് വ്യാപനത്തിന് കാരണമാക്കുമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
കേസുകൾ ഉയരുന്നതിനെ തുടർന്ന് പല യൂറോപ്യൻ രാജ്യങ്ങളും വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. പരിശോധന, സ്ഥിരീകരണം, വാക്സിനുകൾ എന്നിവ വേഗത്തിലാക്കാൻ യൂറോപ്യൻ യൂണിയൻ നേതാക്കൾ ശ്രമം തുടരുകയാണ്.