ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2,18,17,650 ആയി. 7,72,751 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ എന്നീ രാജ്യങ്ങളിലാണ് കൊവിഡ് ഏറ്റവും കൂടുതല്‍ ആഘാതം സൃഷ്ടിച്ചിരിക്കുന്നത്. പ്രതിധിന രോഗബാധയില്‍ ഇന്ത്യയാണ് മുന്നില്‍. ഓക്‌ലന്‍ഡില്‍ കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധന കാരണം ന്യൂസിലന്‍ഡ് ദേശീയ തിരഞ്ഞെടുപ്പ് വൈകിപ്പിക്കാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് നാല് ആഴ്ചത്തേക്കാണ് മാറ്റിവെച്ചിരിക്കുന്നത്.
വേള്‍ഡോമീറ്ററിന്‍റെ കണക്കുകള്‍ പ്രകാരം ലോകമെമ്പാടും ഇതുവരെ അമേരിക്കയില്‍ മുപ്പത്തയ്യായിരത്തില്‍ അധികം പേര്‍ ഓരോ ദിവവും കൊവിഡ് രോഗികളാകുന്നു. ബ്രസീലില്‍ ഇത് ഇരുപത്തി രണ്ടായിരമാണ്. ബ്രസീലിലും മെക്‌സിക്കോയിലുമാണ് അഞ്ഞൂറിന് മുകളില്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഓസ്‌ട്രേലിയയിലും നിലവിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. മരണസംഖ്യ കഴിഞ്ഞ ആഴ്ചയേക്കാള്‍ ഇരട്ടിയായി ഉയര്‍ന്നിരിക്കുന്നു. ലെബനനിലെയും സ്ഥിതി ഗുരുതരം തന്നെ. ആയിരക്കണക്കിന് പേര്‍ക്ക് വൈറസ് ബാധ ഉണ്ടാവുകയും 180 പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു.