ഹൈദരാബാദ്: ആഗോളതലത്തിൽ 1,34,47,354 ൽ അധികം ആളുകളെ കൊവിഡ് ബാധിച്ചു. മഹാമാരിയില്‍ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 5,80,276 കടന്നു. എന്നാൽ രോഗം ബാധിച്ച 78,40,420 പേർക്ക് അസുഖം ഭേദമായി എന്നത് ആശ്വാസകരമാണ്. തിങ്കളാഴ്ച്ച ഉച്ചയോടെ 138 രോഗികൾ കൂടി ബ്രിട്ടണിൽ മഹാമാരിക്ക് കീഴടങ്ങി. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 44,968 ആയി. ഇംഗ്ലണ്ടിൽ ജൂലൈ 24 മുതൽ കടകളിലും സൂപ്പർ മർക്കറ്റുകളിലും സഞ്ചരിക്കുമ്പോൾ മുഖാവരണം നിർബന്ധമായും ധരിക്കണമെന്ന് ബ്രിട്ടീഷ് സർക്കാർ പ്രഖ്യാപിച്ചു. നിയമലംഘനം നടത്തിയാൽ 100 പൗണ്ട് വരെ പിഴ (ഏകദേശം 125 യുഎസ് ഡോളർ) അടയ്ക്കണം.
ആഗോളതലത്തില്‍ കൊവിഡ് ബാധിതർ 1.4 കോടിയിലേക്ക് - ലോകത്ത് കൊവിഡ് ബാധിതർ
രോഗമുക്തി നേടുന്നവർ 80 ലക്ഷത്തിലേക്ക് അടുക്കുകയാണ്