താഷ്‌ക്കന്‍റ്: അഫ്‌ഗാനിസ്ഥാനിൽ നിന്ന് 172 പേരെ കൂടി ഉസ്‌ബെക്കിസ്ഥാനിലേക്ക് എയർലിഫ്റ്റ് ചെയ്‌ത് ജർമൻ എയർ ഫോഴ്‌സ്. എയർബസ് എ400എം മിലിട്ടറി ട്രാൻസ്‌പോർട്ട് എയർക്രാഫ്‌റ്റിലാണ് ആളുകളെ എയർലിഫ്റ്റ് ചെയ്‌തത്. താഷ്‌ക്കാന്‍റിൽ നിന്ന് ഇവരെ ഫ്രാങ്ക്‌ഫർട്ടിലേക്ക് എത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
അഫ്‌ഗാനിൽ നിന്ന് വിദേശരാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നവർക്കായി താൽക്കാലിക ഇടത്താവളമായാണ് ഉസ്‌ബെസ്‌കിസ്ഥാൻ പ്രവർത്തിക്കുന്നത്. അഫ്‌ഗാൻ പൗരന്മാരെയും ജർമൻ പൗരരെയും അഫ്‌ഗാനിൽ നിന്ന് രക്ഷപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിനായുള്ള ഓപ്പറേഷൻ ആരംഭിച്ചത് മുതൽ ഇതിനകം 1000ത്തോളം പേരെയാണ് ജർമനിയിലേക്ക് എത്തിച്ചത്. ഓഗസ്റ്റ് 15നാണ് താലിബാൻ കാബൂൾ കീഴടക്കി രാജ്യത്തിന്‍റെ ഭരണം കയ്യാളിയത്.
READ MORE: താലിബാന്‍റെ ഔദ്യോഗിക വെബ്സൈറ്റുകൾ ഇന്‍റർനെറ്റിൽ നിന്ന് അപ്രത്യക്ഷമായി