ഇസ്ലാമാബാദ് : പാകിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് എട്ട് മരണം. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ അഞ്ചുപേർ അഫ്ഗാനിസ്ഥാൻ സ്വദേശികളാണ്.
Also Read:12 വയസിന് താഴെ പ്രായമുള്ള കുട്ടികളില്‍ വാക്സിന്‍ പരീക്ഷിക്കാനൊരുങ്ങി ഫൈസർ
വാഷുക്കിലെ ഒരു വെൽഡിങ് വർക്ക്ഷോപ്പിലാണ് അപകടം ഉണ്ടായത്. നന്നാക്കാനായി കൊണ്ടുവന്ന ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. തീപിടിത്തത്തിൽ നാല് കടകളും നശിച്ചു.