മാലി: മാലിദ്വീപിൽ നിന്ന് ഇന്ത്യൻ പൗരന്മാരുമായി വരുന്ന ജലാശ്വ കപ്പലിനെ സ്വീകരിക്കാനായി ഐഎൻഎ ഒരുക്കങ്ങൾ ആരംഭിച്ചു. 'സമുദ്ര സേതു' ഓപ്പറേഷന്‍റെ ആദ്യ ഘട്ടത്തിൽ യാത്രക്കാർ ഉടൻ തന്നെ മാലി തുറമുഖത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. സ്വദേശത്തേക്ക് മടങ്ങുന്ന പൗരമാരിൽ നിന്ന് സർവീസ് ചാർജായി 600 മാലദ്വീപ് റുഫിയയോ അതിന് തുല്യമായ 40 യുഎസ് ഡോളറോ ഈടാക്കുമെന്ന് മാലിദ്വീപിലെ ഹൈക്കമ്മീഷൻ അറിയിച്ചു. പരിശോധനകൾക്കും നടപടിക്രമങ്ങൾക്കുമായി ഇന്ത്യൻ പൗരന്മാർ മാലിയിലെ ഫെറി ടെർമിനലിലെത്താൻ തുടങ്ങി.
ജലാശ്വയ്‌ക്കൊപ്പം ഇന്ത്യൻ നാവിക കപ്പൽ മഗറിനും മെയ് എട്ടിന് മാലിദ്വീപിൽ നിന്ന് പലായനം ചെയാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും. മാലിദ്വീപിലെ ഇന്ത്യൻ മിഷൻ നാവിക കപ്പലുകളിലൂടെ ഇന്ത്യയിലേക്ക് അയക്കേണ്ട പൗരന്മാരുടെ പട്ടിക തയാറാക്കി. ആവശ്യമായ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം യാത്ര ആരംഭിക്കുന്നതിന് ഇത് സഹായിക്കും. കപ്പലിൽ ദുരിതാശ്വാസ സാമഗ്രികൾ, കൊവിഡ് -19 സംരക്ഷണ സാമഗ്രികൾ, മെഡിക്കൽ, അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ട് സ്റ്റാഫ് എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്. ആദ്യ യാത്രയിൽ 1000 പേരെ ഉൾപ്പെടുത്താനാണ് പദ്ധതി. സാമൂഹിക അകലം പാലിക്കൽ, മറ്റ് മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കും. ഇവരെ കേരളത്തിലെ കൊച്ചിയിലേക്കാണ് കൊണ്ടുവരിക. സംസ്ഥാന അധികാരികളെ സംരക്ഷണ ചുമതല ഏൽപ്പിക്കും.