നേപ്പാൾ: എവറസ്റ്റ് കൊടുമുടിയുടെ ഉയരം വീണ്ടും അളക്കാൻ നേപ്പാൾ സർക്കാർ തീരുമാനം. 2015 ൽ ഉണ്ടായ ഭൂകമ്പത്തിന് ശേഷം കൊടുമുടിയുടെ ഉയരം കുറഞ്ഞെന്ന വാദം ശക്തമായതോടെയാണ് സർക്കാർ ഈ തീരുമാനത്തിലെത്തിയത്. ഇതിനായി കൊടുമുടി കയറുന്നതില്‍ വൈദഗ്ധ്യം നേടിയ നാലംഗ സംഘത്തെ നിയോഗിക്കുമെന്ന് സർക്കാർ അറിയിച്ചു. നാളെ മുതൽ ദൗത്യം തുടങ്ങുമെന്നാണ് വിവരം.
നേപ്പാൾ -ചൈന അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന എവറസ്റ്റിന് 8,848 മീറ്റർ (29,029 അടി) ആണ് നിലവിലുള്ള ഉയരം. 237 അടി കുറഞ്ഞാൽ മാത്രമെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയെന്ന സ്ഥാനം എവറസ്റ്റിന് നഷ്ടമാവൂ. എന്നാൽ ഇതിനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.
എവറസ്റ്റ് കഴിഞ്ഞാൽ പാകിസ്ഥാൻ -ചൈന അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന K2 എന്ന കൊടുമുടിയാണ് രണ്ടാം സ്ഥാനത്തുള്ളത്. 8,611 അടിയാണ് K2 വിന്‍റെ ഉയരം.