ETV Bharat / international

ഉംപുൻ; ബംഗ്ലാദേശിൽ 12 മരണം - bangladesh

പതുഅഖാലി, സത്ഖിറ, പിറോജ്പൂർ, ഭോല, ബർഗുണ എന്നി തീരദേശ ജില്ലകളിലാണ് അപകടങ്ങൾ റിപ്പോർട്ട് ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു.

cyclone amphan  bangladesh coast  amphan hits Bangladesh  Bangladesh meteorological department  met office  bangladesh  director of weather office bangladesh
ബംഗ്ലാദേശിൽ 12 മരണം
author img

By

Published : May 21, 2020, 5:06 PM IST

ധാക്ക: ഉംപുൻ ചുഴലിക്കാറ്റിൽ പെട്ട് ബംഗ്ലാദേശിലെ ഏഴ് തീരദേശ ജില്ലകളിൽ നിന്നായി 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ചുഴലിക്കാറ്റ് വടക്ക്-വടക്കുകിഴക്കൻ ദിശയിലേക്ക് നീങ്ങുകയും ക്രമേണ ചുഴലിക്കാറ്റിന്‍റെ ശക്തി ദുർബലമാവുകയും ചെയ്യുന്നതായി ബംഗ്ലാദേശ് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പതുഅഖാലി, സത്ഖിറ, പിറോജ്പൂർ, ഭോല, ബർഗുണ എന്നി തീരദേശ ജില്ലകളിലാണ് അപകടങ്ങൾ റിപ്പോർട്ട് ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു. വലിയ അപകട സിഗ്നലുകൾക്ക് പകരം പ്രാദേശിക മുന്നറിയിപ്പ് സിഗ്നൽ നമ്പർ മൂന്ന് ഉയർത്താൻ തുറമുഖങ്ങൾക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദേശം നൽകിയതായി കാലാവസ്ഥാ ഓഫീസ് ഡയറക്ടർ ഷംസുദ്ദീൻ അഹമ്മദ് പറഞ്ഞു.

ബുധനാഴ്ച, മോങ്‌ലയിലെയും പെയ്‌റയിലെയും സമുദ്ര തുറമുഖങ്ങളോട് വലിയ അപകട സിഗ്നൽ നമ്പർ 10 പിന്തുടരാൻ നിർദ്ദേശിച്ചിരുന്നു, അതേസമയം ചാറ്റോഗ്രാമും കോക്‌സിന്‍റെ ബസാർ തുറമുഖങ്ങളോടും വലിയ അപകട സിഗ്നൽ നമ്പർ 9 ഉയർത്തുന്നത് തുടരാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. തീരദേശ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളും ദ്വീപുകളും സാധാരണ വേലിയേറ്റത്തേക്കാൾ 10-15 അടി ഉയരത്തിൽ ഉണ്ടായ കൊടുങ്കാറ്റിൽ മുങ്ങി പോയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.