ബീജിങ്: ചൈനീസ് നഗരമായ ഗ്വാങ്‌ഷോവിലെ കൊവിഡ് വ്യാപനത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ പ്രത്യേക സമിതി രൂപീകരിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി ഉദ്യോഗസ്ഥരാണ് സമിതിയിൽ ഉള്ളത്. സംഭവത്തിൽ ഗ്വാങ്‌ഷോവിലെ ഉദ്യോഗസ്ഥർക്കിടയിലെ വീഴ്‌ച സംഭവിച്ചിട്ടുണ്ടൊ എന്ന് പരിശോധിക്കും.
കഴിഞ്ഞ മെയ് മാസമാണ് ഗ്വാങ്‌ഷോവിൽ വീണ്ടും കൊവിഡ് വ്യാപനം റിപ്പോർട്ട് ചെയ്‌തത്. ഇതുവരെ 135 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗ വ്യാപനത്തെ തുടർന്ന് പ്രദേശത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ജൂലൈയിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശതാബ്‌ദി ആഘോഷങ്ങൾ നടക്കാനിരിക്കെ കൊവിഡ് പടരാതിരിക്കാൻ കടുത്ത നടപടികളാണ് സർക്കാർ കൈക്കൊള്ളുന്നത്.