ബെയ്‌ജിങ് : ചൈനയിൽ കമ്യൂണിസ്റ്റ് പാർട്ടി ഇന്‍റർനെറ്റിന് മേൽ പിടിമുറുക്കുന്നു. യുഎസ്, യൂറോപ്യൻ ടെക്‌നോളജിയെ കൂടുതൽ ആശ്രയിക്കുന്നത് ഒഴിവാക്കാനാണ് ചൈനീസ് സർക്കാരിന്‍റെ തീരുമാനം.
ആലിബാബ, ഗെയിംസ്, സോഷ്യൽ മീഡിയ ഓപ്പറേറ്റർ ടെൻസെന്‍റ്, മറ്റ് ടെക് ഭീമന്മാർ എന്നിവരുടെ മൊത്തം വിപണി മൂല്യത്തെയും കുത്തകവത്കരണം സാരമായി ബാധിക്കുന്നുണ്ട്.
ALSO READ: വായുമലിനീകരണം തടയാന്‍ ഡല്‍ഹിക്ക് 18 കോടി
2025ഓടെ കുത്തക വിരുദ്ധ നയങ്ങൾ നടപ്പിൽ വരുത്തുമെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. ഇതിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാനും ജീവിത നിലവാരം ഉയർത്താനുമാകുമെന്ന് പാർട്ടി വൃത്തങ്ങൾ കണക്കുകൂട്ടുന്നു.
ചൈനീസ് നേതാക്കൻമാർ സമ്പദ് വ്യവസ്ഥയിൽ നേരിട്ട് നിയന്ത്രണം പുനസ്ഥാപിക്കാൻ ആഗ്രഹിക്കുന്നില്ല. അതേസമയം സ്വകാര്യമേഖല കമ്പനികൾ ഭരണകക്ഷി പദ്ധതികളുമായി പൊരുത്തപ്പെടണമെന്നതാണ് പാർട്ടി നയമെന്നും നിയമ സ്ഥാപനം വിൽമർഹെയ്‌ലിന്‍റെ ബെയ്‌ജിങ് ഓഫിസ് മേധാവി ലെസ്റ്റർ റോസ് പറഞ്ഞു.