ബെയ്‌ജിങ്: ചൈനയിൽ 11 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഇതിൽ അഞ്ച് പേർക്ക് രോഗലക്ഷണങ്ങളില്ല. രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 83,036 ആണ്. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. വുഹാനിലെ 154 കേസുകൾ ഉൾപ്പെടെ രോഗലക്ഷണമില്ലാത്ത 236 പേർ മെഡിക്കൽ നിരീക്ഷണത്തിലാണെന്ന് ദേശീയ ആരോഗ്യ കമ്മീഷൻ അറിയിച്ചു. രോഗലക്ഷണമില്ലാത്തവരിൽ നിന്നും വൈറസ് വ്യാപിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ചൈനീസ് മെയിൻലാന്‍റിൽ 70 പേർ ചികിത്സയിൽ തുടരുകയാണ്. 78,332 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. 4,634 പേർ രാജ്യത്ത് മരിച്ചു.
ചൈനയിൽ 11 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു - china
രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 83,036.