ETV Bharat / international

വ്യക്തി സ്വാതന്ത്ര്യത്തിലേക്ക് നുഴഞ്ഞു കയറി ചൈനീസ് സർക്കാർ; താരാരാധനയിൽ പോലും നിയന്ത്രണം - controversial laws by chinese government

മുതിർന്നവർക്ക് പുറമെ കുട്ടികൾ വീഡിയോ ഗെയിം കളിക്കേണ്ട സമയം, ടെലിവിഷനിൽ കാണേണ്ട പരിപാടികൾ തുടങ്ങിയവക്കാണ് ചൈനീസ് സർക്കാർ നിയമ നിർമാണം നടത്തിയത്.

China introduces laws to dig deep into private lives of Chinese people  especially students  ചൈനീസ് സർക്കാരിന്‍റെ പുതിയ നിയമങ്ങൾ  ചൈനീസ് സർക്കാരിന്‍റെ വിവാദ നിയമങ്ങൾ  കുട്ടികൾക്ക് പോലും നിയമങ്ങൾ  വീഡിയോ ഗെയിം കളിക്കാനായി സമയം  താരാരാധനയിൽ പോലും നിയന്ത്രണം  chennis government laws  controversial laws by chinese government  chinese government news
വ്യക്തി സ്വാതന്ത്ര്യത്തിലേക്ക് നുഴഞ്ഞു കയറി ചൈനീസ് സർക്കാർ; താരാരാധനയിൽ പോലും നിയന്ത്രണം
author img

By

Published : Sep 10, 2021, 7:29 AM IST

ബെയ്‌ജിങ്: വിദ്യാർഥികൾ ഉൾപ്പെടെ ചൈനീസ് പൗരന്മാരുടെ സ്വകാര്യ ജീവിതത്തിലേക്ക് നുഴഞ്ഞു കയറുന്ന നിയമനിർമാണം നടത്തി ചൈനീസ് സർക്കാർ. കുട്ടികൾ വീഡിയോ ഗെയിം കളിക്കാനെടുക്കേണ്ട സമയം, ടെലിവിഷൻ കാണേണ്ട സമയം, എന്തെല്ലാം പരിപാടികൾ കുട്ടികൾ കാണണം, താരാരാധന എവിടെ വരെയാകാം തുടങ്ങിയവ സംബന്ധിക്കുന്ന നിയമനിർമാണമാണ് ചൈനീസ് സർക്കാർ നടത്തുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

വിനോദ പരിപാടികളിൽ അടക്കം നിയന്ത്രണം കൊണ്ടുവരുന്നതോടെ ജനങ്ങൾക്ക് തീരുമാനമെടുക്കാവുന്ന സാഹചര്യങ്ങൾ കുറഞ്ഞു വരികയാണെന്ന് ചിക്കാഗോ സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസർ ഡാലി യാങ് അഭിപ്രായപ്പെട്ടു. സ്‌ത്രൈണയുള്ള പുരുഷന്മാരെ ടെലിവിഷൻ പരിപാടികളിൽ നിന്ന് നിരോധിക്കുന്നത് അടക്കമുള്ള നിയമങ്ങൾ വലിയ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ചൈനയിലെ പുതിയ തലമുറയെ വാർത്തെടുക്കുന്നതിന്‍റെ ഭാഗമാണ് സർക്കാർ തീരുമാനമെന്ന് പൊളിറ്റിക്കൽ അനലിസ്റ്റ് വു സിയാങ് പറഞ്ഞു.

അതേ സമയം ചൈനീസ് വിദ്യാർഥികൾക്ക് പുറമെ ടിബറ്റൻ പൗരത്വമുള്ള വിദ്യാർഥികളും ചൈനീസ് സർക്കാരിന്‍റെ ഈ നിയമങ്ങൾ പാലിക്കാനായി സമ്മർദം ചെലുത്തുന്നുണ്ട്. ടിബറ്റിലുള്ള ചൈനീസ് അധികൃതരുടെ ഭാഗത്ത് നിന്ന് ഇതിനായുള്ള ശ്രമങ്ങൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. വിദ്യാർഥികൾ വെക്കേഷൻ കാലയളവിൽ മിലിട്ടറി ട്രെയിനിങ്ങിൽ പങ്കെടുക്കണമെന്നും ചൈനീസ് പ്രത്യയ ശാസ്‌ത്രങ്ങളിൽ വിശ്വസിക്കണമെന്നും ആവശ്യപ്പെടുന്നുണ്ടെന്ന് ടിബറ്റൻ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

ALSO READ: ' 60 ലക്ഷം ജനങ്ങളെ രക്ഷിക്കാൻ രാജ്യം വിടേണ്ടി വന്നു', ഒടുവില്‍ മാപ്പ് ചോദിച്ച് ഗനി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.