ബെംയ്‌ജിങ്: ചൈനീസ് വിദ്യാര്‍ഥികള്‍ക്ക് വിസ വിലക്ക് ഏര്‍പ്പെടുത്തുമെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ നീക്കം തികച്ചും രാഷ്‌ട്രീയവും വംശീയ വിവേചനവുമെന്ന് ചൈന. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായി ബന്ധമുള്ള യുഎസില്‍ പഠിക്കുന്ന ചൈനീസ് വിദ്യാര്‍ഥികള്‍ക്ക് വിസ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്‌ച വ്യക്തമാക്കിയിരുന്നു. ട്രംപിന്‍റെ തീരുമാനം അടിയന്തരമായി പിന്‍വലിക്കണമെന്നും ചൈനീസ് വിദ്യാര്‍ഥികളുടെ അവകാശങ്ങളും താല്‍പര്യങ്ങളും ഉറപ്പാക്കണമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജാന്‍ അഭിപ്രായപ്പെട്ടു. ഹോങ്കോങിനുള്ള വ്യാപാരാനുകൂല്യങ്ങള്‍ പിന്‍വലിക്കുന്നുവെന്ന ട്രംപിന്‍റെ നീക്കത്തെയും അദ്ദേഹം വിമര്‍ശിച്ചു. ഇത്തരം നടപടികള്‍ ചൈന - യുഎസ് ബദ്ധത്തെ ഉലക്കുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് മുന്നറിയിപ്പ് നല്‍കുന്നു.
വിദ്യാര്‍ഥികള്‍ക്ക് അമേരിക്കയുടെ വിസ വിലക്ക്; വംശീയ വിവേചനമെന്ന് ചൈന - യുഎസ്
പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായി ബന്ധമുള്ള യുഎസില്‍ പഠിക്കുന്ന ചൈനീസ് വിദ്യാര്‍ഥികള്‍ക്ക് വിസ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. തീരുമാനം അടിയന്തരമായി പിന്‍വലിക്കണമെന്നും ചൈനീസ് വിദ്യാര്‍ഥികളുടെ അവകാശങ്ങളും താല്‍പര്യങ്ങളും ഉറപ്പാക്കണമെന്നും ചൈന ആവശ്യപ്പെട്ടു.