ഒട്ടാവ : കാനഡയിൽ 1,115 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗ ബാധിതർ 1,400,827 ആയി. മരിച്ചവരുടെ എണ്ണം 25,910 ആണ്. രോഗനിരക്കിൽ ഗണ്യമായ കുറവുണ്ട്. വാക്സിനേഷന്‍ പ്രക്രിയ ഏകദേശം പൂർത്തിയായതോടെ കാനഡയിലെ മിക്ക പ്രദേശങ്ങളിലും നിയന്ത്രണം ഒഴിവാക്കി.
Also read: കാനഡയിൽ 200ൽ അധികം സ്‌കൂൾ കുട്ടികളുടെ മൃതദേഹാവശിഷ്‌ടങ്ങൾ കണ്ടെത്തി
ഇതുവരെ 28.5 ദശലക്ഷത്തിലധികം കൊവിഡ് വാക്സിൻ ഡോസുകൾ നൽകി. ജനസംഖ്യയുടെ 70 ശതമാനവും കുറഞ്ഞത് ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചതായാണ് പബ്ലിക് ഹെൽത്ത് ഏജന്‍സി ഓഫ് കാനഡയുടെ റിപ്പോർട്ടുകൾ പറയുന്നത്. പുതിയ കണക്കുകൾ പ്രകാരം ജൂൺ 4 മുതൽ ശരാശരി 1,548 കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മുൻ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ കേസുകളിൽ 34 ശതമാനത്തിന്‍റെ ഇടിവുണ്ട്.