കാബൂള്‍: തെക്കന്‍ അഫ്ഗാനിസ്ഥാനില്‍ ബസിന് നേരെയുണ്ടായ ബോംബ് ആക്രമണത്തില്‍ ഒമ്പത് പേര്‍ മരിച്ചു. കാണ്ഡഹാര്‍ പ്രവശ്യയിലാണ് സംഭവം. സ്‌ഫോടനത്തിൽ അഞ്ച് യാത്രക്കാർക്ക് പരിക്കേറ്റതായി പ്രവിശ്യ ഗവര്‍ണറുടെ വക്താവ് ബഷീർ അഹ്മദി പറഞ്ഞു. കഴിഞ്ഞ മാസം താലിബാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷം മൂന്നാം തവണയാണ് ഇത്തരത്തില്‍ ബോംബ് സ്ഫോടനം ഉണ്ടാകുന്നതെന്നും ബഷീര്‍ അഹ്മദി പറഞ്ഞു.
ഇതുവരെയുണ്ടായ സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തിട്ടില്ലെന്നും ഈദുല്‍ ഫിത്വര്‍ പ്രമാണിച്ചുള്ള ഈ അവധിക്കാലത്ത് അവര്‍ അഫ്ഗാന്‍ സേനക്കെതിരെ ആക്രമണം നടത്തുകയാണന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച കാബൂളിലെ ഒരു മുംസ്ലീംപള്ളിക്കുള്ളില്‍ ബോംബ് പൊട്ടിത്തെറിച്ച് രണ്ടുപേര്‍ മരിക്കുകയും എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.