ETV Bharat / international

ബെയ്ജിങില്‍ എച്ച് ഐ വി കേസുകള്‍ കുറയുന്നതായി പഠന റിപ്പോര്‍ട്ട്

രോഗികളുടെ എണ്ണത്തില്‍ 47 ശതമാനം കുറവുണ്ടായതായാണ് റിപ്പോര്‍ട്ട്. ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവിലാണ് രോഗികളുടെ എണ്ണം കുറഞ്ഞത്.

Beijing reports big drop HIVAIDS cases  HIVAIDS cases  എച്ച് ഐ വി  എയ്ഡ്സ് കേസുകള്‍  എയ്ഡ്സ് രോഗം  ബീജിംഗ്  ചൈനയുടെ തലസ്ഥാനമായ ബീജിംഗ്
ബീജിംഗില്‍ എച്ച് ഐ വി കേസുകള്‍ കുറയുന്നതായി റിപ്പോര്‍ട്ട്
author img

By

Published : Nov 22, 2020, 5:35 PM IST

ബെയ്ജിങ്: ചൈനയുടെ തലസ്ഥാനമായ ബെയ്ജിങില്‍ എച്ച് ഐ വി എയ്ഡ്സ് കേസുകളില്‍ വലിയ കുറവ് ഉണ്ടായതായി ആരോഗ്യ വകുപ്പിന്‍റെ പഠന റിപ്പോര്‍ട്ട്. രോഗികളുടെ എണ്ണത്തില്‍ 47 ശതമാനം കുറവുണ്ടായതായാണ് റിപ്പോര്‍ട്ട്. ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവിലാണ് രോഗികളുടെ എണ്ണം കുറഞ്ഞത്.

1985 മുതൽ ഈ വർഷം ഒക്ടോബർ വരെ 34,289 എച്ച്ഐവി കേസുകളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നതെന്ന് ബെയ്ജിങ് മുനിസിപ്പൽ ഹെൽത്ത് കമ്മിഷൻ അറിയിച്ചു. ലൈംഗിക ബന്ധത്തിലുടെയാണ് 93 ശതമാനം പേര്‍ക്കും രോഗം ബാധിച്ചത്. 2020ലെ ആദ്യ 10 മാസങ്ങളിൽ 1,408 പുതിയ എച്ച്ഐവി / എയ്ഡ്സ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇത് മുന്‍ വർഷത്തെ അപേക്ഷിച്ച് 47 ശതമാനം കുറവാണ്.

പുതിയ കേസുകൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി ബെയ്ജിങ് ആന്‍റിവൈറൽ തെറാപ്പി സെന്‍റര്‍ കൂടുതല്‍ സ്ഥാപനങ്ങളിലേക്ക് വികസിപ്പിച്ചു. ഇതുവഴി രോഗികളെ കണ്ടെത്താനും രോഗം പടരുന്നത് തടയാനും കഴിഞ്ഞെന്നും ആരോഗ്യ മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.