മോസ്കോ: ഇന്തോനേഷ്യയിൽ കനത്ത മഴയിൽ വിവിധ ഇടങ്ങളിലുണ്ടായ മണ്ണിടിച്ചിലിൽ ഇതുവരെ മരിച്ചത് 14 പേർ. വടക്കൻ കലിമന്തൻ പ്രവിശ്യയിലെ താരകൻ നഗരത്തിലെ വിവിധ ഇടങ്ങളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.
ദുരന്തത്തിൽ മരിച്ചവരിൽ മൂന്ന് പേരടങ്ങുന്ന കുടുംബം ഉൾപ്പെടെ ഏഴുപേർ ജുവാറ്റ പെർമൈ പ്രദേശത്ത് നിന്നുള്ളവരാണ്. മണ്ണിടിച്ചിലിൽ നിരവധി വീടുകൾ തകർന്നിട്ടുണ്ട്. നിരവധിപ്പേർക്ക് പരിക്കേറ്റതായി പ്രദേശീക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.