കാബൂൾ: പാകിസ്ഥാനിൽ അഫ്‌ഗാനിസ്ഥാൻ അംബാസിഡറുടെ മകളെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചതായി റിപ്പോർട്ട്. അഫ്‌ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ഇതു സംബന്ധിച്ച് പ്രസ്‌താവന പുറത്തിറക്കി. വീട്ടിലേക്ക് തിരികെയെത്തുകയായിരുന്ന സിൽസില അലിഖിനെ ജൂലൈ 16നാണ് തട്ടിക്കൊണ്ടുപോയതെന്നും മണിക്കൂറുകളോളം ഉപദ്രവിച്ച ശേഷം വിട്ടയക്കുകയായിരുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.
പെൺകുട്ടി നിലവിൽ ചികിത്സയിലാണുള്ളത്. സംഭവത്തെ അഫ്‌ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. നയതന്ത്രജ്ഞരെയും അവരുടെ കുടുംബാംഗങ്ങളുടെയും സ്റ്റാഫുകളുടെയും സുരക്ഷയിൽ മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു. അഫ്‌ഗാൻ എംബസിയിലുള്ളവർക്ക് സുരക്ഷ കർശനമാക്കണമെന്നും വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും അഫ്‌ഗാനിസ്ഥാൻ ആവശ്യപ്പെട്ടു. അക്രമികളെ കണ്ടെത്തി തുടർനടപടികൾ സ്വീകരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
ALSO READ: ക്യാമറയെ തോക്കാക്കി മാറ്റിയ ഡാനിഷ് സിദ്ദിഖി; ലോകം ഓർമിക്കുന്ന ചിത്രങ്ങൾ