കാബൂൾ: അഫ്ഗാൻ വ്യോമസേന നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് പാകിസ്ഥാൻ പൗരന്മാരുൾപ്പെടെ 19 താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു. തിങ്കളാഴ്ച ഫരിയാബ് പ്രവിശ്യയിലെ താലിബാൻ താവളത്തിലാണ് വ്യോമാക്രമണം നടന്നത്.
മരിച്ചവരിൽ അൽമാർ ജില്ലയുടെ ഖാലിദ് താലിബാൻ ഷാഡോ ഡിസ്ട്രിക്റ്റ് ഗവർണർ എന്നറിയപ്പെടുന്ന സൈനുല്ല, ബാല-മുർഗാബ് ജില്ലയുടെ താലിബാൻ ഡിസ്ട്രിക്റ്റ് ഗവർണറായറിയപ്പെടുന്ന നൂറുൽ-ഹഖ്, അന്ധോയ് ജില്ലയുടെ താലിബാൻ സൈനിക കമ്മീഷൻ മേധാവിമുല്ല അസദുള്ള തുർക്കമാൻ, താലിബാൻ നേതാവായ മുല്ല റൈഹാൻ എന്നിവരും ഉൾപ്പെടുന്നു.
വ്യോമാക്രമണത്തെത്തുടർന്ന് ഫർയാബ് പ്രവിശ്യയിലെ താലിബാന്‍റെ സൈനിക മേധാവി മുല്ല ഷോയിബ് ഉൾപ്പെടെ 15 പേർക്ക് പരിക്കേറ്റു. താലിബാൻ തീവ്രവാദികളുടെ 17 തരം വാഹനങ്ങൾ വ്യോമാക്രമണത്തിൽ തകർന്നു.
താലിബാനും സർക്കാർ സേനയും തമ്മിലുണ്ടായ യുദ്ധത്തിൽ ടോർഗണ്ടി ജില്ലയിലെ പൊലീസ് മേധാവി ഫിറോസ് അഹ്മദ് കൊല്ലപ്പെട്ടതിനെ തുടർന്നാണ് വ്യോമാക്രമണം ഉണ്ടായത്.