കാഠ്മണ്ഡു: നേപ്പാളിലെ സിറാഹ ജില്ലയിൽ പ്രഷർ കുക്കർ ബോംബ് സ്ഫോടനത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ലാൻഡ് റവന്യൂ ഓഫീസിലെ ഒന്നാം നിലയിൽ ഉച്ചയ്ക്ക് 12.40നാണ് സംഭവം. സ്‌ഫോടനത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ എട്ട് ജീവനക്കാർക്കാണ് പരിക്കേറ്റു. പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവര്‍ ലഹാനിലെ സപ്തരിഷി ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം, ജയകൃഷ്ണ ഗോയിറ്റിന്‍റെ നേതൃത്വത്തിലുള്ള സായുധ സംഘടനയായ ജനതന്ത്രിക് താരായ് മുക്തി മോർച്ചയുടെ ലഘുലേഖകൾ സ്ഫോടന സ്ഥലത്ത് നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. സ്‌ഫോടന സ്ഥലത്ത് നിന്ന് നിരവധി ലഘുലേഖകൾ കണ്ടെത്തിയെങ്കിലും അവയിൽ എന്താണ് എഴുതിയതെന്ന് വായിക്കാൻ പ്രയാസമാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.