പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'കത്തനാര്‍'. ജയസൂര്യയെ നായകനാക്കി റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ അനുഷ്‌ക ഷെട്ടിയുടെ ക്യാരക്‌ടര്‍ ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. നിള എന്ന കഥാപാത്രത്തെയാണ് അനുഷ്‌ക ഷെട്ടി 'കത്തനാരില്‍' അവതരിപ്പിക്കുന്നത്. താരത്തിന്‍റെ ആദ്യ മലയാള സിനിമകൂടിയാണിത്. അനുഷ്‌കയുടെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു 'കത്തനാരി'ലെ മോഷന്‍ പോസ്‌റ്റര്‍ റിലീസ് ചെയ്‌തത്.
പല നിറത്തിലുള്ള നൂലുകള്‍ ചേര്‍ന്നെത്തി കഥാപാത്രത്തിന്‍റെ രൂപം നെയ്‌തെടുക്കും പോലെയാണ് ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്.
"പ്രിയപ്പെട്ട അനുഷ്‌ക ഷെട്ടിക്ക് മാജിക്കലായ ഒരു ജന്മദിനം ആശംസിക്കുന്നു. കത്തനാര്‍ ദി വൈല്‍ഡ് സോര്‍സറര്‍ എന്ന ചിത്രത്തിലെ ആകര്‍ഷകമായ കഥാപാത്രത്തിലൂടെ മലയാള സിനിമയിലേകക്ക് ഗംഭീര ചുവട് വയ്പ്പ് നടത്തുകയാണ് അനുഷ്‌ക". എന്ന് കുറിച്ചുകൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ ഈ വീഡിയോ പങ്കുവച്ചത്.
ചിത്രം ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ആർ രാമാനന്ദ് ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് നീൽ ഡിക്കൂഞ്ഞയാണ്. സംഗീതം രാഹുൽ സുബ്രഹ്മണ്യം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്‌ണ മൂർത്തി, കോ പ്രൊഡ്യൂസേഴ്‌സ് വി സി പ്രവീൺ, ബൈജു ഗോപാലൻ, പ്രൊഡക്ഷൻ ഡിസൈനർ രാജീവൻ, വിഎഫ്എക്‌സ് സൂപ്പർവൈസര്‍ വിഷ്‌ണു രാജ്, വെർച്വൽ പ്രൊഡക്ഷൻ ഹെഡ് സെന്തിൽ നാഥൻ, കോസ്റ്റ്യൂം ഡിസൈനര്‍ ഉത്തര മേനോൻ, മേക്കപ്പ് റോണക്‌സ് സേവ്യർ, ആക്ഷൻ ഡയറക്‌ടര്‍ ജെജെ പാർക്ക്, പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനക്കൽ.
കലാസംവിധാനം അജി കുട്ട്യാനി, റാം പ്രസാദ്, സൗണ്ട് മിക്‌സിങ് അജിത് എ ജോര്‍ജ്ജ്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് ഗോപേഷ് ശരത്, ഷാലം, ഗാനരചന അരുൺ ആലാട്ട്, വിനായക് ശശികുമാര്‍, സച്ചിൻ എസ് കുമാര്‍, കളറിസ്‌റ്റ് ശ്രീക് വാര്യര്‍, സൗണ്ട് ഡിസൈനര്‍ അനക്‌സ് കുര്യൻ, അലീൻ ജോണി, സ്പെൽസ് ഭാവദാസ്, സ്റ്റിൽസ് റിഷ്‍ലാൽ ഉണ്ണികൃഷ്‌ണന്‍, വിഎഫ്‌ക്‌സ്, വെര്‍ച്വൽ പ്രൊഡക്ഷൻ, ഡിഐ സ്റ്റുഡിയോ പോയെറ്റിക്, മാർക്കറ്റിംഗ് സ്നേക്ക്പ്ലാന്‍റ്.
മലയാളം, ഹിന്ദി, തമിഴ്, തെലുഗു, കന്നഡ, ഇംഗ്ലീഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയന്‍, ഇറ്റാലിയന്‍, റഷ്യന്‍, ഇന്‍ഡോനേഷ്യന്‍, ജാപ്പാനീസ്, ജര്‍മന്‍ തുടങ്ങി പതിനേഴോളം ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.