ETV Bharat / entertainment

അതിക്രൂരം! എതിരാളിയുടെ കഴുത്തറുത്ത് ആ തലയുമായി അനുഷ്‌ക; ഘാട്ടി ഫസ്‌റ്റ് ലുക്കും ടീസറും ഞെട്ടിച്ചു - GHAATI TEASER

ഘാട്ടി ഫസ്‌റ്റ് ലുക്കിന് പിന്നാലെ ടീസറും പുറത്ത്. അനുഷ്‌ക ഷെട്ടിയുടെ ജന്‍മദിനത്തോടനുബന്ധിച്ചാണ് നിര്‍മ്മാതാക്കള്‍ സിനിമയുടെ ഫസ്‌റ്റ്‌ ലുക്കും ടീസറും പുറത്തുവിട്ടത്. ക്രിഷ് ജാഗർലമുഡിയാണ് ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ സംവിധാനം.

GHAATI  GHAATI FIRST LOOK  ANUSHKA SHETTY  ഘാട്ടി ടീസര്‍
Ghaati teaser (ETV Bharat)
author img

By ETV Bharat Entertainment Team

Published : Nov 8, 2024, 4:43 PM IST

ക്രിഷ് ജാഗർലമുഡിയും അനുഷ്‌ക ഷെട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ഘാട്ടി'. 'ഘാട്ടി'യുടെ ഫസ്‌റ്റ് ലുക്കും ടീസറും പുറത്ത്. അനുഷ്‌ക ഷെട്ടിയുടെ ജന്‍മദിനത്തോടനുബന്ധിച്ചാണ് സിനിയിലെ താരത്തിന്‍റെ ഫസ്‌റ്റ് ലുക്കും ടീസറും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

വിക്‌ടിം, ക്രിമിനൽ, ലെജൻഡ് എന്ന ടാഗ്‌ലൈനോടു കൂടിയാണ് നിര്‍മ്മാതാക്കള്‍ 'ഘാട്ടി' പോസ്‌റ്റര്‍ പുറത്തുവിട്ടത്. എതിരാളിയുടെ കഴുത്തറുത്ത്, ആ തലയുമായി നടന്നുപോകുന്ന അനുഷ്‌കയെയാണ് ടീസറില്‍ കാണാനാവുക.

കണ്ണുനീർ നിറഞ്ഞ കണ്ണുകളുമായി നെറ്റിയില്‍ പൊട്ടും, രണ്ട് മൂക്കുകുത്തികളും അണിഞ്ഞ് ചുരുട്ട് വലിച്ചു കൊണ്ടാണ് അനുഷ്‌കയുടെ കഥാപാത്രത്തെ ഫസ്‌റ്റ് ലുക്കില്‍ അവതരിപ്പിച്ചിരിക്കുന്നത്. തലയിൽ നിന്നും കൈകളിൽ നിന്നും രക്‌തം ചൊരിയുന്ന രൂപത്തിൽ അതിശയകരവും ക്രൂരവുമായ ഒരു അവതാരത്തെയാണ് ഫസ്‌റ്റ് ലുക്കില്‍ അനുഷ്‌കയെ കാണാനാവുക.

ഒരേ സമയം ഗൗരവമുള്ളതും ധീരവുമായ രൂപത്തിലാണ് അനുഷ്‌കയുടെ കഥാപാത്രത്തെ ഒരുക്കിയിരിക്കുന്നത്. ജീവിതത്തിലെ ക്രൂരമായ യാഥാർത്ഥ്യത്തിൽ നിന്നും ഒഴിഞ്ഞുമാറാത്ത ഒരു ചിത്രമായിരിക്കും 'ഘാട്ടി' എന്നാണ് ഫസ്‌റ്റ് ലുക്ക് സൂചിപ്പിക്കുന്നത്. അവൾ വസിക്കുന്ന ഇരുണ്ടതും അപകടകരവുമായ ലോകത്തേയ്‌ക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലുന്ന കഥയാവും ചിത്രം പറയുന്നതെന്നും ഫസ്‌റ്റ് ലുക്ക് സൂചന നല്‍കുന്നു.

അതിജീവനത്തിന് പ്രതിരോധശേഷി മാത്രമല്ല, ക്രൂരതയും ആവശ്യമാണെന്ന ടോണിൽ ഒരുക്കിയിരിക്കുന്ന പോസ്‌റ്റർ വൈകാരികവും തീവ്രവും ഒരുപക്ഷേ ദാരുണവുമായ ഒരു യാത്രയ്ക്ക് കൂടിയാണ് ഒരുങ്ങുന്നതെന്ന സൂചനയും പ്രേക്ഷകർക്ക് നൽകുന്നു.

ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം നിർമ്മാണത്തിന്‍റെ അവസാന ഘട്ടത്തിലാണിപ്പോള്‍. ഉയർന്ന ബജറ്റും മികച്ച സാങ്കേതിക നിലവാരവുമുള്ള വലിയ ക്യാൻവാസിലാണ് ചിത്രം ഒരുക്കുന്നത്. ഒരേസമയം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം റിലീസിനെത്തും.

സംവിധായകന്‍ ക്രിഷ് ജാഗർലമുഡി തന്നെയാണ് സിനിമയുടെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ബ്ലോക്ക്ബസ്‌റ്റർ ഹിറ്റായ 'വേദം' എന്ന സിനിമയ്‌ക്ക് ശേഷം അനുഷ്‌കയും കൃഷും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിന്താകിന്ദി ശ്രീനിവാസ് റാവു ആണ് ചിത്രത്തിന് വേണ്ടി കഥ ഒരുക്കിയിരിക്കുന്നത്. സായ് മാധവ് ബുറയുടേതാണ് സംഭാഷണങ്ങള്‍.

ഫസ്‌റ്റ് ഫ്രെയിം എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറില്‍ രാജീവ് റെഡ്ഡിയും സായ് ബാബു ജാഗർലമുഡിയും ചേർന്ന് നിര്‍മ്മിക്കുന്ന ചിത്രം യുവി ക്രിയേഷൻസ് ആണ് അവതരിപ്പിക്കുന്നത്. യുവി ക്രിയേഷൻസിന്‍റെ ബാനറിൽ അനുഷ്‌ക അഭിനയിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ് 'ഘാട്ടി'

മനോജ് റെഡ്ഡി കടസാനി ഛായാഗ്രഹണവും ചാണക്യ റെഡ്ഡി തുരുപ്പു എഡിറ്റിംഗും നിര്‍വ്വഹിക്കും. നാഗവെല്ലി വിദ്യാ സാഗർ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കുക. കലാസംവിധായകൻ - തോട്ട തരണി, സംഘട്ടനം - രാം കൃഷ്‌ണൻ, പബ്ലിസിറ്റി ഡിസൈനർ - അനിൽ ഭാനു, മാർക്കറ്റിംഗ് - ഫസ്‌റ്റ് ഷോ, പിആർഒ - ശബരി എന്നിവരും നിര്‍വ്വഹിക്കുന്നു.

Also Read: ആദ്യ മലയാള ചിത്രം ജയസൂര്യയ്‌ക്കൊപ്പം ; കത്തനാരില്‍ കള്ളിയങ്കാട്ട് നീലിയായി അനുഷ്‌ക ഷെട്ടി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.