ഇസ്ലമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ 15 സ്പെഷ്യൽ അസിസ്റ്റന്‍റുമാരുടെ സ്വത്തുവകകളും ദേശീയതയും പരസ്യമാക്കി. പ്രധാന മന്ത്രിയുടെ 15 സ്പെഷ്യൽ അസിസ്റ്റന്‍റുകളിൽ ഏഴ് പേർ ഇരട്ട പൗരത്വമോ, വേറെ രാജ്യത്തിലെ സ്ഥിര പൗരത്വം ഉള്ളവരാണെന്നാണ് പുറത്ത് വിട്ട വിവരം. ഈ വിശദാംശങ്ങൾ കാബിനറ്റ് ഡിവിഷന്‍റെ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ദി എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു.
പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ നിർദേശപ്രകാരമാണ് വിവരങ്ങൾ പരസ്യപ്പെടുത്തിയതെന്ന് വിവരവകാശ മന്ത്രി ഷിബ്ലി ഫറാസ് പറഞ്ഞു. പ്രധാനമന്ത്രിയുടെ ധനകാര്യ-റവന്യൂ ഉപദേഷ്ടാവ് അബ്‌ദുൽ ഹഫീസ് ഷെയ്ഖും പ്രധാനമന്ത്രിയുടെ വാണിജ്യ-നിക്ഷേപ ഉപദേഷ്ടാവ് അബ്‌ദുൽ റസാക്ക് ദാവൂദിനെയും ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. പ്രധാനമന്ത്രിയുമായി അടുത്ത പ്രവർത്തിക്കുന്നവരുടെ സ്വത്ത് സമ്പത്തിച്ച വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു.