വാഷിങ്‌ടണ്‍: കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നത് തുടര്‍ന്ന് യുഎസ്. നിലവില്‍ 6,000 പേരാണ് യുഎസ് കൗണ്‍സിലര്‍ സംഘത്തിന്‍റെ അനുമതി ലഭിച്ച് കാബൂള്‍ വിമാനത്താവളത്തില്‍ ഉള്ളത്. ഇവരെ ഉടന്‍ രാജ്യത്തിന് പുറത്തെത്തിക്കുമെന്ന് യുഎസ് വക്‌താവ് നെഡ് പ്രൈസ് അറിയിച്ചു.
5,200 യുഎസ് സൈനികരെയാണ് കാബൂള്‍ വിമാനത്താവളത്തില്‍ വിന്ന്യസിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പന്ത്രണ്ട് സി-17 വിമാനങ്ങളിലായി 2,000 പേരെ അഫ്‌ഗാനിസ്ഥാനില്‍ നിന്നും ഒഴിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 14 മുതല്‍ ഏഴായിരത്തോളം പേരെ യുഎസ് ഇതുവരെ വിമാന മാര്‍ഗം രാജ്യത്തിന് പുറത്തെത്തിച്ചു.
Read More: വിമാനത്തിന്‍റെ ചക്രത്തില്‍ മനുഷ്യ ശരീരത്തിന്‍റെ അവശിഷ്ടം; അന്വേഷണം പ്രഖ്യാപിച്ച് യു.എസ്
അഫ്‌ഗാനിസ്ഥാനിലെ സാഹചര്യം സൂക്ഷമായാണ് യുഎസ് നിരീക്ഷിക്കുന്നതും വിമാനത്താവളത്തിന് പുറത്തേക്ക് യുഎസ് സൈന്യത്തിന് ഇറങ്ങുന്നതില്‍ പരിമിതികളുണ്ടെന്നും പ്രൈസ് അറിയിച്ചു.
Also Read :താലിബാൻ ഭരണം; സജീവ ചര്‍ച്ചയാക്കി ബൈഡനും ബോറിസ് ജോണ്‍സണും
അഫ്‌ഗാനിസ്ഥാനിലുള്ള യുഎസ് പൗരന്മാര്‍രെയാകും ആദ്യം ഒഴിപ്പിക്കുക. കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളം സുരക്ഷിതമാണെന്നും എല്ലാ വിമാന സര്‍വീസുകള്‍ക്കും പ്രവര്‍ത്തനാനുമതി ഉണ്ടെന്നും യുഎസ് ആര്‍മി മേജര്‍ ജനറല്‍ വില്യം 'ഹങ്ക്' ടെയ്‌ലര്‍ വ്യക്തമാക്കി. അഫ്‌ഗാനിസ്ഥാനില്‍ നിന്നും 12,000 പേര്‍ ഇതുവരെ രാജ്യത്തിന് പുറത്ത് കടന്നിട്ടുണ്ട്.