ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പെഷവാറില്‍ മദ്രസയിലുണ്ടായ സ്ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 55 പേര്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനത്തില്‍ 8 പേര്‍ കൊല്ലപ്പെടുകയും 136 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. റാപിഡ് റെസ്പോണ്‍സ് ഫോഴ്‌സ്, വനിത പൊലീസ്, ബോംബ് സ്ക്വാഡ് എന്നിവരടങ്ങിയ സംഘമാണ് ജാമിഅ സുബെരിയ സ്ഥിതി ചെയ്യുന്ന ദിര്‍ കോളനിയില്‍ നിന്നും അറസ്റ്റ് ചെയ്‌തതെന്ന് പൊലീസ് പറഞ്ഞു.
പിടികൂടിയവരെ ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിട്ടുണ്ട്. സ്ഫോടനത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലാത്ത ഭീകരര്‍ക്കെതിരെ നേരത്തെ എഫ്ഐആര്‍ ഫയല്‍ ചെയ്‌തിരുന്നു. സ്ഫോടനം നടക്കുന്ന സമയത്ത് മദ്രസില്‍ 50 ഓളം കുട്ടികള്‍ ഉണ്ടായിരുന്നു. 5 കിലോ സ്ഫോടക വസ്‌തുക്കളാണ് ഉപയോഗിച്ചതെന്ന് ബോംബ് സ്ക്വാഡ് എഐജി ഷഫ്‌ഗാത് മാലിക് പറഞ്ഞു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ഒരു തീവ്രവാദ ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല.