ETV Bharat / international

പാകിസ്ഥാനിലെ അനധികൃത ഓയിൽ ഡിപ്പോയിൽ അഗ്നിബാധ; നാല് മരണം - ഓയിൽ ഡിപ്പോയിൽ തീപിടിത്തം

16 അഗ്നിശമനസേന വാഹനങ്ങൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. നിരവധി പേർക്ക് പരിക്കേറ്റു

Pakistan oil depot fire Oil depo fire Faisalabad ഓയിൽ ഡിപ്പോയിൽ തീപിടിത്തം അഗ്നിബാധ ഓയിൽ ഡിപ്പോ *
Fire
author img

By

Published : Jun 9, 2020, 12:13 PM IST

ഇസ്ലാമാബാദ്: മധ്യ പാകിസ്ഥാനിൽ സ്ഥിതിചെയ്യുന്ന ഫൈസലാബാദ് നഗരത്തിലെ ഓയിൽ ഡിപ്പോയിൽ നടന്ന തീപിടിത്തത്തിൽ നാല് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ചയാണ് അപകടം നടന്നത്. മരിച്ച തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. പരിക്കേറ്റവരെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവർത്തനത്തിനായി 16 അഗ്നി ശമനസേന വാഹനങ്ങൾ എത്തിയിരുന്നു. എന്നാൽ ഓയിൽ ഡിപ്പോയെക്കുറിച്ച് ജില്ലാ ഭരണകൂടത്തിനോ പൊലീസിനോ അറിയില്ലായിരുന്നുവെന്ന് ജില്ലാ എമർജൻസി ഓഫീസർ അഹ്തിഷാം വഹ്‌ല പറഞ്ഞു. അപകടത്തിന് പിന്നാലെ ഓയിൽ ഡിപ്പോ ഉടമ രക്ഷപ്പെട്ടു. അനധികൃതമായി പ്രവർത്തിച്ചിരുന്ന ഡിപ്പോയിൽ മുപ്പത്തിലധികം ജീവനക്കാർ ജോലി ചെയ്തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.