ETV Bharat / international

റമദാനില്‍ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടത് 255 പൗരന്മാർ - അഫ്ഗാൻ പ്രസിഡന്‍റ് അഷ്‌റഫ് ഘാനി

ഈദിനോട് അനുബന്ധിച്ച് താലിബാൻ മൂന്ന് ദിവസത്തെ വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചു

Afghanistan Afghanistan attacks Taliban 255 civilians killed in Afghanistan during Ramzan റമദാൻ മാസം അഫ്ഗാനിസ്ഥാൻ അഫ്ഗാൻ പ്രസിഡന്‍റ് അഷ്‌റഫ് ഘാനി Afghan President Ashraf Ghani
റമദാൻ മാസത്തിന്‍റെ തുടക്കം മുതൽ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടത് 255 പൗരന്മാർ
author img

By

Published : May 12, 2021, 11:15 AM IST

Updated : May 12, 2021, 11:23 AM IST

കാബൂൾ: റമദാനില്‍ ഇതുവരെ രാജ്യത്ത് 15ഓളം ചാവേർ ആക്രമണങ്ങൾ ഉൾപ്പെടെ നിരവധി ആക്രമണങ്ങൾ താലിബാൻ നടത്തിയതായി അഫ്ഗാനിസ്ഥാൻ ആഭ്യന്തര മന്ത്രാലയം. വിവിധ ആക്രമണങ്ങളിലായി 255 പേർ കൊല്ലപ്പെടുകയും 500ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

200 സ്‌ഫോടനങ്ങൾക്കും 15 ചാവേർ ബോംബാക്രമണങ്ങൾക്കും ഉത്തരവാദികൾ താലിബാനാണെന്ന് ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് ചെയ്തു. അതേസമയം രാജ്യത്തെ സുരക്ഷാ സേനയ്‌ക്ക് നന്ദി പറഞ്ഞ് അഫ്ഗാൻ പ്രസിഡന്‍റ് അഷ്‌റഫ് ഘാനി. 800ഓളം ആക്രമണങ്ങൾ തടയുകയും 800ഓളം തീവ്രവാദികളെ അറസ്റ്റ് ചെയ്യാനും സുരക്ഷാ സേനയ്‌ക്ക് സാധിച്ചതായും അദ്ദേഹം പറഞ്ഞു.

കൂടുതൽ വായനയ്‌ക്ക് : കാബൂൾ സ്‌കൂൾ സ്‌ഫോടനം: മരണം 53

ഏപ്രിൽ 13 മുതൽ മെയ് 12 വരെ പരൗന്മാരുടെ മരണം 20 ശതമാനം വർധിച്ചു. അതേസമയം ഈദിനോട് അനുബന്ധിച്ച് താലിബാൻ മൂന്ന് ദിവസത്തെ വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചു. ഈദ് വേളയിൽ വെടിനിർത്തൽ കരാർ പിൻതുടരണമെന്ന് അഫ്ഗാൻ പ്രസിഡന്‍റ് അഫ്ഗാൻ സേനയ്ക്കും നിർദേശം നൽകി.

Last Updated : May 12, 2021, 11:23 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.