ഇസ്ലാമാബാദ്: പാകിസ്ഥാനിലെ അഷുറ ആഘോഷത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. 59 പേർക്ക് പരിക്കേറ്റു. മുസ്ലീം വിഭാഗത്തിലെ ഷിയ വിഭാഗം കൂടുതലായി അധിവസിക്കുന്ന പ്രദേശത്താണ് സ്ഫോടനമുണ്ടായത്. ബഹാവാൽനഗറിലെ മുഹാജീർ കോളനിയിൽ ജാമിയ മസ്‌ജിദിൽ അഷുറ ആഘോഷങ്ങൾക്കിടെ ഗ്രനേഡ് ആക്രമണം നടത്തുകയായിരുന്നു.
ആക്രമണം നടത്തിയയാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. പ്രദേശത്ത് സൈന്യത്തെ നിയോഗിച്ചിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പാക് സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു.
ALSO READ: സിറിയയില്‍ ഇസ്രായേല്‍ മിസൈൽ ആക്രമണം