കാഠ്‌മണ്ഡു: തെക്കൻ നേപ്പാളിലെ ബാര ജില്ലയിലെ സ്റ്റീൽ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് ഇന്ത്യൻ തൊഴിലാളികൾ മരിച്ചതായി സ്ഥിരീകരിച്ചു. ബിഹാർ സ്വദേശികളായ പ്രദീപ് ഗോദ് (40), രാംനാഥ് മഹാതോ (45) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം ജഗതാംസ എന്ന സ്റ്റീല്‍ ഫാക്ടറിലാണ് സംഭവം നടന്നത്.
ഓയിൽ ടാങ്ക് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് ഫാക്‌ടറിയില്‍ അഗ്നിബാധയുണ്ടായത്. ടാങ്കിനു സമീപം പണിയെടുത്തുകൊണ്ടിരുന്ന തൊഴിലാളികളാണ് മരിച്ചതെന്ന്, തൊഴിലാളി യൂണിയൻ സെക്രട്ടറി ദീപക് കാർക്കി മാധ്യമങ്ങളോടു പറഞ്ഞു. അപകടത്തിൽ മറ്റു മൂന്നു പേർക്ക് പൊള്ളലേറ്റതായും ഇവര്‍ തെറായി സിമാര ആശുപത്രിയിൽ ചികിത്സയിലാണെന്നുമാണ് വിവരം.
ALSO READ: ''ഇന്ത്യയുമായുള്ള അനുരഞ്ജനം ആഗ്രഹിച്ചു, കശ്‌മീര്‍ വിഷയം വഴിമുടക്കി'': പാക് വിദേശകാര്യ മന്ത്രി