ഇസ്ലാമാബാദ്: പാകിസ്ഥാനിൽ 1,979 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 253,604 ആയി ഉയർന്നു. 170,656 പേർ പൂർണമായും രോഗമുക്തി നേടി. 50 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 5,320 ആയി. 2,151 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നു. മെയ് 26 മുതൽ രാജ്യത്ത് ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ കണക്കെടുത്താൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്‌ത കേസുകളുടെ നിരക്ക് കുറവാണ്. സിന്ധിൽ 106,622, പഞ്ചാബിൽ 87,492, ഖൈബർ-പഖ്‌തുൻഖ്വയിൽ 30,747, ഇസ്ലാമാബാദിൽ 14,202, ബലൂചിസ്ഥാനിൽ 11,192, ഗിൽഗിത്-ബാൾട്ടിസ്ഥാനിൽ 1,694, പാകിസ്ഥാൻ അധിനിവേശ കശ്‌മീരിൽ 1,655 കേസുകളുമാണ് റിപ്പോർട്ട് ചെയ്‌തത്. രാജ്യത്ത് ഇതുവരെ 16,06,190 പരിശോധനകൾ നടത്തിക്കഴിഞ്ഞു. 21,020 പരിശോധനകളാണ് പുതിയതായി നടത്തിയത്.
പാകിസ്ഥാനിൽ 1,979 പേർക്ക് കൂടി കൊവിഡ്
രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 253,604. രോഗമുക്തി നേടിയവർ 170,656