കാഠ്‌മണ്ഡു: കാലവർഷം ശക്തി പ്രാപിച്ചതോടെ നേപ്പാളിൽ വിവിധ ജില്ലകളിലായി വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം 16 മരണവും 11പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ. 22 പേർക്കായുള്ള തിരച്ചിൽ തുടരുന്നുവെന്നും ദുരിത ബാധിതർക്കായുള്ള അവശ്യസേവനങ്ങൾ സർക്കാർ നൽകി വരുന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
-
#WATCH | Nepal: Flash floods wreak havoc in Manang & Sindhupalchok. At least 16 deaths reported so far, 22 missing.
— ANI (@ANI) June 19, 2021 " class="align-text-top noRightClick twitterSection" data="
(Video source: Nepal Army) pic.twitter.com/KjitbMKKSP
">#WATCH | Nepal: Flash floods wreak havoc in Manang & Sindhupalchok. At least 16 deaths reported so far, 22 missing.
— ANI (@ANI) June 19, 2021
(Video source: Nepal Army) pic.twitter.com/KjitbMKKSP#WATCH | Nepal: Flash floods wreak havoc in Manang & Sindhupalchok. At least 16 deaths reported so far, 22 missing.
— ANI (@ANI) June 19, 2021
(Video source: Nepal Army) pic.twitter.com/KjitbMKKSP
കഴിഞ്ഞ ഒരാഴ്‌ചയായുള്ള കനത്ത മഴയിലും മണ്ണിടിച്ചിലിലും രാജ്യത്താകമാനം നാശനഷ്‌ടങ്ങളുണ്ടായി. സിന്ധുപാൽചോക്ക്, മനാങ് ജില്ലകളാണ് ഉയർന്ന അളവിൽ ബാധിക്കപ്പെട്ട പ്രദേശങ്ങൾ.
Also Read: ഉത്തരാഘണ്ഡ് ദേശീയപാതയ്ക്ക് സമീപം മണ്ണിടിച്ചിൽ ; ആളപായമില്ല
മൺസൂൺ ആരംഭിക്കുന്നതോടെ വർഷം തോറും 100ലധികം പേരാണ് രാജ്യത്ത് മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മരിക്കുന്നത്. അതേസമയം രാജ്യത്തുടനീളം മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ പ്രാദേശിക ഭരണകൂടങ്ങൾ (ഡിഎഒ) ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നകിവരുന്നു.
തമാകോഷി നദീതീരത്തും നേപ്പാൾ-ചൈന അതിർത്തി പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ഉയർന്ന പ്രദേശങ്ങളിലേക്ക് മാറണമെന്നും ഡിഎഒ ആവശ്യപ്പെട്ടിട്ടുണ്ട്. നേപ്പാൾ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ് പ്രകാരം ജൂൺ ഒന്ന് മുതൽ കാലവർഷം ആരംഭിച്ചു. ഇത് മൂന്ന് മാസത്തോളം തുടരുമെന്നും മുന്നറിയിപ്പുണ്ട്.