വാഷിങ്ടണ്‍ : ടെസ്‌ല കാറിനുള്ളില്‍ ജനിച്ച മേവ് ലിലി ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ അറിയപ്പെടുന്നത് 'ടെസ്‌ല ബേബി'യെന്ന്. ഫിലാഡല്‍ഫിയ സ്വദേശികളായ യിരാന്‍ ഷെറി-കീറ്റിങ് ഷെറി ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് ഇലക്‌ട്രിക്ക് കാറിനുള്ളില്‍ ജനിച്ചത്. ലോകത്തെ ആദ്യത്തെ 'ടെസ്‌ല ബേബി'യായിരിക്കുകയാണ് മേവ് ലിലി. ഇലോണ്‍ മസ്‌ക് ആണ് ടെസ്‌ല കാറുകള്‍ അവതരിപ്പിച്ചത്.
മൂത്ത കുട്ടിയെ സ്‌കൂളിലയ്‌ക്കാനുള്ള തിരക്കിലായിരുന്നു ദമ്പതികള്‍. ഇതിനിടെയാണ് യിരാന് പ്രസവ വേദന തുടങ്ങുന്നത്. കീറ്റിങിന്‍റെ സഹായത്തോടെ യിരാനെ കാറില്‍ കയറ്റി ആശുപത്രിയിലേക്ക് തിരിച്ചു. എന്നാല്‍ റോഡിലെ ഗതാഗത കുരുക്കില്‍പ്പെട്ട കീറ്റിങ് കാര്‍ ഓട്ടോ പൈലറ്റ് മോഡിലാക്കി. വേദന കൊണ്ട് പുളയുന്ന ഭാര്യയേയും പിന്‍സീറ്റിലുള്ള മൂത്ത മകനേയും ഒരേസമയം ശ്രദ്ധിക്കുന്നതിനായാണ് കീറ്റിങ് കാര്‍ ഓട്ടോ പൈലറ്റ് മോഡിലിട്ടത്.
-
My wife courageously delivered our baby girl, Maeve, in the front seat of our @Tesla model 3 en route to the hospital - here’s the story @PhillyInquirer ! @elonmusk @Tesla thx for the autopilot 🤝💯 #tesbaby https://t.co/JPMfh7AyhN
— Keating Sherry (@KeatingSherry) December 16, 2021 " class="align-text-top noRightClick twitterSection" data="
">My wife courageously delivered our baby girl, Maeve, in the front seat of our @Tesla model 3 en route to the hospital - here’s the story @PhillyInquirer ! @elonmusk @Tesla thx for the autopilot 🤝💯 #tesbaby https://t.co/JPMfh7AyhN
— Keating Sherry (@KeatingSherry) December 16, 2021My wife courageously delivered our baby girl, Maeve, in the front seat of our @Tesla model 3 en route to the hospital - here’s the story @PhillyInquirer ! @elonmusk @Tesla thx for the autopilot 🤝💯 #tesbaby https://t.co/JPMfh7AyhN
— Keating Sherry (@KeatingSherry) December 16, 2021
Also read: 12 നാള്‍ ബഹിരാകാശത്ത് ; വിസ്‌മയാനുഭവങ്ങളുമായി ഭൂമിയിലേക്ക്, യാത്രാച്ചെലവ് രഹസ്യം
വെയ്‌നിലെ വീട്ടില്‍ നിന്നും പവോലിയിലുള്ള ആശുപത്രിയിലെത്താന്‍ ഇരുപത് മിനിറ്റ് എടുത്തു. ഈ സമയം കൊണ്ട് യിരാന്‍ കാറിനകത്ത് വച്ച് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. കാറിനകത്ത് വച്ച് തന്നെയാണ് ഡോക്‌ടര്‍മാര്‍ പൊക്കിള്‍ക്കൊടി മുറിച്ചത്.
ആശുപത്രിയിലെ ജീവനക്കാരാണ് കുഞ്ഞിനെ 'ടെസ്‌ല ബേബി' എന്ന് വിളിച്ചത്. കീറ്റിങ് ഇക്കാര്യം സമൂഹ മാധ്യമങ്ങളില്‍ പങ്ക് വച്ചതോടെയാണ് സംഭവം വൈറലാകുന്നത്. ടെസ്‌ല കാറിനകത്ത് വച്ച് ജനിച്ച കുഞ്ഞായതിനാല്‍ പേരിന്‍റെ ഒപ്പം ടെസ് എന്ന് ചേര്‍ക്കാനും ദമ്പതികള്‍ ആദ്യം ആലോചിച്ചിരുന്നു.