ന്യൂയോര്‍ക്ക്: പടിഞ്ഞാറൻ ന്യൂയോർക്ക് നഗരത്തിലെ തെരുവുകളിലൂടെ നഗ്നനായി ഓടിയ മാനസിക വൈകല്യമുള്ള കറുത്ത മനുഷ്യനെ പൊലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിന്‍റെ ക്രൂര ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അക്രമത്തില്‍ ക്രൂരമായി പരിക്കേറ്റ ഡാനിയല്‍ പ്രൂഡ് എന്ന യുവാവ് മാര്‍ച്ച് മുപ്പതിനാണ് മരണത്തിന് കീഴടങ്ങിയത്. എന്നാല്‍ കഴിഞ്ഞ ദിവസമാണ് പൊലീസുകാര്‍ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഡാനിയലിന്‍റെ കുടുംബം പുറത്ത് വിട്ടത്. അദ്ദേഹത്തിന്‍റെ മരണം ഇന്നലെ വരെ വാര്‍ത്തയല്ലായിരുന്നു, ഒരു നീതിയും തങ്ങള്‍ക്ക് ലഭിച്ചില്ല. എന്നാല്‍ ഈ ദൃശ്യങ്ങള്‍ പുറത്ത് വിട്ട ശേഷമാണ് ഈ വിഷയം പലരും അറിഞ്ഞത് പോലുമെന്ന് കുടുംബം പറഞ്ഞു. പൊലീസുകാരുടെ ഈ സമീപനം ഇനിയെങ്കിലും അവസാനിപ്പിക്കണം, അതിനായി ഇനിയും എത്ര സഹോദരന്‍മാരുടെ മരിക്കണമെന്ന ചോദ്യവും ഡാനിയല്‍ പ്രൂഡിന്‍റെ സഹോദരന്‍ ജോ പ്രൂഡ് വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. ഒരു ആവരണം ഡാനിയലിന്‍റെ മുഖത്ത് ഇട്ടാണ് അവനെ പൊലീസ് ശ്വാസം മുട്ടിച്ചത്. അത് നീക്കം ചെയ്യാന്‍ ഡാനിയല്‍ ആവശ്യപ്പെട്ടപ്പോള്‍ ഒരു ഉദ്യോഗസ്ഥന്‍ തല താഴ്ത്തിപ്പിടിച്ച് കൂടുതല്‍ ശ്വാസം മുട്ടിച്ചു. അപ്പോള്‍ അദ്ദേഹത്തിന്‍റെ വായില്‍ നിന്ന് ഒരു സ്രവം പുറത്ത് വരികയും ചലനം നില്‍ക്കുകയും ചെയ്തു. രണ്ട് മിനുട്ടില്‍ കൂടുതല്‍ പൊലീസ് ഡാനിയലിന്‍റെ തല പൊലീസ് അമര്‍ത്തിപ്പിടിച്ചു ശ്വാസം മുട്ടിക്കുന്നതായി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാവുന്നുവെന്നും സഹോദരന്‍ കൂട്ടിച്ചേര്‍ത്തു.
ചിക്കാഗോയിൽ നിന്നുള്ള ഡാനിയല്‍ പ്രൂഡ് കുടുംബത്തോടൊപ്പം സന്ദർശനത്തിനായാണ് റോച്ചെസ്റ്ററിൽ എത്തിയത്. അതേസമയം ചെറിയ മാനസിക വൈകല്യങ്ങള്‍ ഉണ്ടായിരുന്ന ഡാനിയലിനെ കാണാതാവുകയും സഹോദരൻ വീട് വിട്ടിരിക്കുകയാണെന്നും മാനസികാരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും ജോ പ്രൂഡ് പൊലീസിനെ അറിയിച്ചതിനെ ശേഷമാണ് പൊലീസ് ഇത്തരത്തില്‍ ഒരു കൊലപാതകം നടത്തിയത്. ന്യൂയോർക്ക് നിയമപ്രകാരം, പൊലീസ് കസ്റ്റഡിയിലുള്ള നിരായുധരായ ആളുകളുടെ മരണം പലപ്പോഴും പ്രാദേശിക ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യുന്നതിനു പകരം അറ്റോർണി ജനറൽ ഓഫീസിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. അതേസമയം കൊറോണ വൈറസിനെക്കുറിച്ച് ആശങ്ക ഉള്ളതിനാല്‍ ഉദ്യോഗസ്ഥരുടെ ഓഫീസുകള്‍ക്ക് മുന്‍പില്‍ തുടർച്ചയായി തുപ്പരുതെന്ന് പ്രൂഡിനോട് അവര്‍ പറഞ്ഞിരുന്നതായി ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു. എന്നിട്ടും, പ്രൂഡിന്‍റെ മരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കൊലപാതകക്കുറ്റം ചുമത്തി വിചാരണ ചെയ്യണമെന്നും അവരെ നീക്കം ചെയ്യണമെന്നും ഇവരും ആവശ്യപ്പെടുന്നതായും പറയുന്നു.
മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ള വ്യക്തികളെ കൈകാര്യം ചെയ്യാൻ തങ്ങൾ സജ്ജരല്ലെന്ന് പൊലീസ് വീണ്ടും വീണ്ടും കാണിച്ചുതരുന്നു. ഈ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നത് കൊല്ലാനാണ്, അല്ലാതെ രക്ഷപ്പെടുത്താനല്ലെന്ന് പ്രൂഡിന്‍റെ കുടുംബം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പൊലീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റോച്ചെസ്റ്റർ പൊതു സുരക്ഷാ കെട്ടിടത്തിന് പുറത്ത് ബുധനാഴ്ച പ്രതിഷേധക്കാർ തടിച്ചു കൂടി. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ കെട്ടിടത്തിൽ പ്രവേശിച്ചതിന് ശേഷം നിരവധി സംഘാടകരെ കസ്റ്റഡിയിലെടുത്തതായി ഫ്രീ ദ പീപ്പിൾ പ്രവര്‍ത്തകര്‍ പറഞ്ഞു.