വാഷിങ്ടണ്‍: വെള്ളിയാഴ്ചയുണ്ടായ ചുഴലിക്കാറ്റില്‍ ആമസോൺ ഗോഡൗണ്‍ കെട്ടിടം തകർന്ന് ആറ് മരണം. എഡ്വേർഡ്‌സ്‌വില്ലെ ഫയർ ഡിപ്പാർട്ട്‌മെന്‍റാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇല്ലിനോയിസിലെ കമ്പനിയുടെ കെട്ടിടത്തിന്‍റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നുവീണു.
നാൽപ്പത്തിയഞ്ച് പേരെ കെട്ടിടത്തിനുള്ളില്‍ നിന്ന് രക്ഷപ്പെടുത്തി. വ്യോമ മാര്‍ഗം ഒരാളെ ചികിത്സയ്ക്കായി പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി. “ഈ സംഭവത്തില്‍ ഉച്ചയ്ക്ക് മുമ്പ് അടിന്തര നടപടികള്‍ അവസാനിപ്പിച്ചു. ഇപ്പോൾ വീണ്ടെടുക്കലിൽ മാത്രമാണ് ഞങ്ങളുടെ ശ്രദ്ധ.'' മുതിര്‍ന്ന അഗ്‌നിശമന സേന ഉദ്യോഗസ്ഥന്‍ ജെയിംസ് വൈറ്റ്‌ഫോർഡ് ശനിയാഴ്ച വൈകുന്നേരം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ALSO READ: യുഎസില്‍ നാശം വിതച്ച് ചുഴലിക്കാറ്റ്; മരണ സംഖ്യ 100 കടന്നേക്കും
വീണ്ടെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മൂന്ന് ദിവസം കൂടി എടുക്കുമെന്നാണ് കരുതുന്നത്. സംഭവത്തില്‍ കൂടുതല്‍ മരണം സംഭവിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച് വിശദമായ തെരച്ചില്‍ നടത്തുമെന്നും ജെയിംസ് വൈറ്റ്‌ഫോർഡ് പറഞ്ഞു. യു.എസിന്‍റെ മധ്യ, തെക്കൻ സംസ്ഥാനങ്ങളില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടമാണുണ്ടായത്. മരണ സംഖ്യ 100 കടന്നേക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പ്രതികരിക്കുന്നത്. ആറ് സംസ്ഥാനങ്ങളില്‍ 30ലേറെ ചുഴലിക്കാറ്റ് വീശിയതിനെ തുടര്‍ന്നാണ് കനത്ത നാശം വിതച്ചത്. നി