ETV Bharat / international

യുഎസ് സൈനിക പിൻവാങ്ങൽ; അഫ്‌ഗാനിസ്ഥാനുമായുള്ള ഉടമ്പടി തുടരുമെന്ന് ജേക്ക് സള്ളിവൻ

author img

By

Published : May 27, 2021, 4:33 PM IST

സെപ്റ്റംബർ 11 നകം എല്ലാ അമേരിക്കൻ സൈനികരെയും അഫ്‌ഗാനിസ്ഥാനിൽ നിന്ന് പിൻവലിക്കുമെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍റെ നേരത്തെ പ്രഖ്യാപിച്ചിരുന്നു

US NSA Twitter  US to remain engaged with Afghan govt and people  NSA Jake Sullivan  Afghan National Security Advisor  Afghanistan  Hamdullah Mohib  യുഎസ്  യുഎസ് സൈനിക പിൻവാങ്ങൽ  ഉടമ്പടി  അഫ്‌ഗാനിസ്ഥാൻ  ജോ ബൈഡൻ  നാറ്റോ
യുഎസ് സൈനിക പിൻവാങ്ങൽ; അഫ്‌ഗാനിസ്ഥാനുമായുള്ള ഉടമ്പടി തുടരുമെന്ന് ജേക്ക് സള്ളിവൻ

വാഷിങ്ടൺ: യുഎസ് സൈനികർ അഫ്‌ഗാനിസ്ഥാനിൽ നിന്ന് പിൻവാങ്ങുന്ന സാഹചര്യത്തിലും അഫ്‌ഗാനിസ്ഥാൻ സർക്കാരുമായും ജനങ്ങളുമായുമുള്ള ഉടമ്പടി തുടരുമെന്ന് അമേരിക്കൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ പറഞ്ഞു. നേരത്തെ സെപ്റ്റംബർ 11നകം എല്ലാ അമേരിക്കൻ സൈനികരെയും അഫ്‌ഗാനിസ്ഥാനിൽ നിന്ന് പിൻവലിക്കുമെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍റെ പ്രഖ്യാപിച്ചിരുന്നു.

അഫ്‌ഗാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹംദുള്ള മോഹിബുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയ സള്ളിവൻ അഫ്‌ഗാൻ ദേശീയ പ്രതിരോധ, സുരക്ഷാ സേനക്ക് സഹായം തുടരാനുള്ള യുഎസിന്‍റെ പദ്ധതികളും അഫ്‌ഗാൻ ജനതയെ സഹായിക്കുന്നതിനുള്ള സിവിലിയൻ സഹായവും വിശദീകരിച്ചു. അഫ്‌ഗാനിസ്ഥാനിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള രാഷ്ട്രീയ ഒത്തുതീർപ്പിന്‍റെ പ്രാധാന്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ചർച്ചചെയ്തു.

ALSO READ: അഫ്‌ഗാനില്‍ നിന്നുള്ള സൈനിക പിന്മാറ്റത്തിന്‍റെ അവസാനഘട്ടം മെയ്‌ ഒന്നിന് ആരംഭിക്കുമെന്ന് ബൈഡൻ

2001സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന്‍റെ ഇരുപതാം വാർഷികം ആഘോഷിക്കുന്നതിന് മുമ്പ് യുഎസ് സൈനികരും നാറ്റോ (നോർത്ത് അറ്റ്ലാന്‍റിക് ട്രീറ്റി ഓർഗനൈസേഷൻ) സഖ്യകക്ഷികളും അഫ്‌ഗാനിസ്ഥാനിൽ നിന്ന് പിൻവാങ്ങുമെന്ന് ബൈഡൻ ഏപ്രിലിൽ പ്രഖ്യാപിച്ചിരുന്നു. ഇതോടെ രണ്ട് ദശകങ്ങളിലായി വ്യാപിച്ചുകിടക്കുന്ന രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ യുദ്ധത്തിനാണ് അവസാനമുണ്ടാകുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.