വാഷിങ്‌ടൺ: പാക്കിസ്ഥാനി-അമേരിക്കനായ സാഹിദ് ഖുറൈഷിയെ ന്യൂജേഴ്‌സിയിലെ ജില്ലാ ജഡ്‌ജിയായി നിയമിച്ച് അമേരിക്കയുടെ ചരിത്ര വിധി. രാജ്യത്തിന്‍റെ ചരിത്രത്തിലെ തന്നെ ആദ്യത്തെ മുസ്ലീം ഫെഡറൽ ജഡ്ജിയായാണ് ഖുറൈഷിയുടെ നിയമനം . 81 വോട്ട് നേടിയാണ് നാൽപ്പത്തിയാറുകാരനായ ഖുറൈഷി പുതിയ ചുവട് വയ്‌പ്പ് നടത്തുന്നത്.
also read:അവികസിത രാജ്യങ്ങള്‍ക്കായി 50 കോടി ഡോസ് കൊവിഡ് മരുന്ന് സ്വരൂപിക്കാനൊരുങ്ങി അമേരിക്ക
അമേരിക്കയിലെ തന്നെ ഏറ്റവും തിരക്കേറിയ കോടതിയാണ് ന്യൂ ജേഴ്സിയിലെ ജില്ലാ കോടതി. 2019 ജൂൺ മൂന്നിനാണ് ട്രെൻടൺ വിസിനേജിൽ മജിസ്‌ട്രേറ്റ് ജഡ്ജിയായി ഖുറൈഷി നിയമിതനാകുന്നത്. ന്യൂജേഴ്‌സിയിലെ ഫെഡറൽ ബെഞ്ചിൽ സേവനമനുഷ്ഠിക്കുന്ന ആദ്യത്തെ ഏഷ്യൻ-അമേരിക്കക്കാരനാണ് പാകിസ്ഥാൻ വംശജനായ ഖുറൈഷി.
റിക്കർ ഡാൻസിഗ് ഗ്രൂപ്പിന്‍റെ ചെയർമാനും സ്ഥാപനത്തിന്‍റെ ആദ്യത്തെ ചീഫ് ഡൈവേഴ്‌സിറ്റി ഓഫീസറുമായിരുന്നു ഖുറൈഷി. സമീപകാലത്ത് നാഷണൽ ഇക്കണോമിക് കൗൺസിൽ ഡെപ്യൂട്ടി ഡയറക്ടറായി, മുസ്ലീം വനിതയായ സമീറ ഫാസിലിയെയും അമേരിക്ക നിയമിച്ചിരുന്നു