വാഷിങ്ടൺ: അടുത്ത ആറ് ആഴ്ചയ്ക്കുള്ളിൽ അമേരിക്ക ആഗോളതലത്തിൽ 80 ദശലക്ഷം വാക്സിൻ ഡോസുകൾ വിതരണം ചെയ്യുമെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. മറ്റേതൊരു രാജ്യവും ഇന്നുവരെ പങ്കിട്ടതിനേക്കാൾ അഞ്ചിരട്ടി കൂടുതലാണ് ഇതെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
ലോകത്തെ സഹായിക്കാൻ ഞങ്ങൾ ഒരു അധിക നടപടി സ്വീകരിക്കുന്നു. ആഗോളതലത്തിൽ ഉയർന്നുവരുന്ന പകർച്ചവ്യാധി നിയന്ത്രണ വിധേയമാകുന്നതുവരെ അമേരിക്ക പൂർണമായും സുരക്ഷിതരാകില്ലെന്ന് ഞങ്ങൾക്കറിയാം. അതിനാലാണ് അടുത്ത ആറ് ആഴ്ചയ്ക്കുള്ളിൽ 80 ദശലക്ഷം വാക്സിൻ ഡോസുകൾ മറ്റ് രാജ്യങ്ങളിലേക്ക് അയക്കുമെന്ന് പ്രഖ്യാപിക്കുന്നതെന്നും ബൈഡൻ അറിയിച്ചു.
READ MORE: ബിൽ ഗേറ്റ്‌സിന്‍റെ രാജിക്ക് പിന്നിൽ ജീവനക്കാരിയുമായുള്ള ലൈംഗിക ബന്ധമെന്ന് റിപ്പോർട്ട്
80 ദശലക്ഷം ഡോസുകളിൽ മോഡേണ, ഫൈസർ, ജോൺസൺ & ജോൺസൺ, അസ്ട്രാസെനെക്ക എന്നിവയുടെ വാക്സിനുകൾ ഉൾപ്പെടും. ജൂലൈ 4 നകം 60 ദശലക്ഷം ഡോസ് അസ്ട്രസെനെക്ക വാക്സിൻ മറ്റ് രാജ്യങ്ങളുമായി പങ്കുവെക്കുമെന്ന് യുഎസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.