ETV Bharat / international

യുഎസ് വാക്‌സിൻ ഇന്ത്യയിൽ ഉടൻ എത്തിക്കണം: രാജ കൃഷ്‌ണമൂർത്തി - ഇന്ത്യൻ-അമേരിക്കൻ സാമാജികൻ രാജ കൃഷ്‌ണമൂർത്തി

കഴിഞ്ഞ ദിവസം ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷന്‍റെ അനുമതി ലഭിക്കാതെ വാക്‌സിൻ കയറ്റുമതി ആരംഭിക്കില്ലെന്ന് വൈറ്റ് ഹൗസ് സെക്രട്ടറി അറിയിച്ചിരുന്നു

US Congressman Krishnamoorthi  AstraZeneca vaccine  AstraZeneca vaccines in India  Biden administration  യുഎസ് വാക്‌സിൻ  യുഎസ് വാക്‌സിൻ ഇന്ത്യയിൽ  രാജ കൃഷ്‌ണമൂർത്തി  ഇന്ത്യൻ-അമേരിക്കൻ സാമാജികൻ രാജ കൃഷ്‌ണമൂർത്തി  ആസ്ട്രസെനാക്ക വാക്‌സിനുകൾ
യുഎസ് വാക്‌സിൻ ഇന്ത്യയിൽ ഉടൻ എത്തിക്കണം: രാജ കൃഷ്‌ണമൂർത്തി
author img

By

Published : May 4, 2021, 7:41 AM IST

വാഷിങ്ടൺ: ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന രാജ്യങ്ങളിലേക്ക് അമേരിക്കയുടെ ആസ്ട്രസെനാക്ക വാക്‌സിനുകൾ എത്രയും പെട്ടന്ന് എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ-അമേരിക്കൻ സാമാജികൻ രാജ കൃഷ്‌ണമൂർത്തി.

യുഎസ് പ്രസിഡന്‍റ് ജോ ബൈഡനോടാണ് അദ്ദേഹം ഈ കാര്യം ആവശ്യപ്പെട്ടത്. യുഎസിൽ കൊവിഡ് വ്യാപനം ചെറുക്കാനായി ആരോഗ്യ സെക്രട്ടറി സേവ്യർ ബെക്ര, സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ എന്നിവർ സ്വീകരിച്ച ശ്രമങ്ങളെ പ്രശംസിച്ച അദ്ദേഹം ലോകമെമ്പാടുമുള്ള കൊവിഡ് വ്യാപനത്തെ അഭിമുഖീകരിക്കുന്ന മറ്റുള്ളവരെ സഹായിക്കാനുള്ള അവസരമാണ് ഇപ്പോൾ അമേരിക്കക്ക് ലഭിച്ചിരിക്കുന്നതെന്നും പറഞ്ഞു. 2021 ഏപ്രിൽ 26ന് ഭരണകൂടം 60 ദശലക്ഷം അമേരിക്കൻ നിർമ്മിത കൊവിഡ് വാക്‌സിൻ ലോകരാജ്യങ്ങൾക്ക് നൽകാൻ തീരുമാനിച്ചതിനെ കൃഷ്‌ണമൂർത്തി അഭിനന്ദിക്കുകയും ചെയ്‌തു.

ഇന്ത്യ, ബ്രസീൽ, അർജന്‍റീന തൂടങ്ങിയ രാജ്യങ്ങളിലെ കൊവിഡ് വ്യാപനം അതിഭീകരമാണെന്നും ഇന്ത്യയിൽ മാത്രം മൂന്ന് ദിവസം കൊണ്ട് ഒരു ദശലക്ഷത്തോളം പേർക്കാണ് കൊവിഡ് ബാധിച്ചത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ കഴിഞ്ഞ ദിവസം ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷന്‍റെ അനുമതി ലഭിക്കാതെ വാക്‌സിൻ കയറ്റുമതി ആരംഭിക്കില്ലെന്ന് വൈറ്റ് ഹൗസ് സെക്രട്ടറി അറിയിച്ചിരുന്നു.

അതേസമയം വരാനിരിക്കുന്ന യുഎസ് സ്വാതന്ത്ര്യ ദിനമായ ജൂൺ 5 കൊവിഡ് മുക്ത രാജ്യമായി ആഘോഷിക്കാനുള്ള പ്രതിജ്ഞ എടുത്തിരിക്കുകയാണ് അമേരിക്ക. വാക്‌സിൻ വിതരണം ആരംഭിച്ച് 100 ദിവസം പിന്നിട്ടപ്പോൾ അമേരിക്കയിൽ 200 ദശലക്ഷം പേർക്ക് വാക്‌സിൻ നൽകി കഴിഞ്ഞിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.