വാഷിംഗ്ടൺ: ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ, ലഷ്കർ തലവൻ ഹാഫിസ് മുഹമ്മദ് സയീദ് എന്നിവരടക്കം നാലു പേരെ ഭീകരരായി പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ തീരുമാനത്തിന് പിന്തുണയുമായി അമേരിക്ക. ഭീകര വിരുദ്ധ നിയമത്തിലെ പുതിയ ഭേദഗതി അനുസരിച്ചുള്ള തീരുമാനം ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനുള്ള സാധ്യതകൾ വിപുലീകരിക്കുമെന്നും അമേരിക്ക പ്രതികരിച്ചു. തീരുമാനത്തെ അഭിനന്ദിക്കുന്നതായും തീവ്രവാദ ശ്രമങ്ങളെ ചെറുക്കുന്നതിനുള്ള സാധ്യതകളെ വിപുലീകരിക്കുമെന്നും അമേരിക്കൻ ഡെപ്യൂട്ടി സെക്രട്ടറി ആലിസ് വെൽസ് ട്വീറ്റ് ചെയ്തു.
-
We stand w/ #India & commend it for utilizing new legal authorities to designate 4 notorious terrorists: Maulana Masood Azhar, Hafiz Saeed, Zaki-ur-Rehman Lakhvi & Dawood Ibrahim. This new law expands possibilities for joint #USIndia efforts to combat scourge of terrorism. AGW
— State_SCA (@State_SCA) September 4, 2019 " class="align-text-top noRightClick twitterSection" data="
">We stand w/ #India & commend it for utilizing new legal authorities to designate 4 notorious terrorists: Maulana Masood Azhar, Hafiz Saeed, Zaki-ur-Rehman Lakhvi & Dawood Ibrahim. This new law expands possibilities for joint #USIndia efforts to combat scourge of terrorism. AGW
— State_SCA (@State_SCA) September 4, 2019We stand w/ #India & commend it for utilizing new legal authorities to designate 4 notorious terrorists: Maulana Masood Azhar, Hafiz Saeed, Zaki-ur-Rehman Lakhvi & Dawood Ibrahim. This new law expands possibilities for joint #USIndia efforts to combat scourge of terrorism. AGW
— State_SCA (@State_SCA) September 4, 2019
ദാവൂദ് ഇബ്രാഹിം, ലഷ്കർ കമാൻഡർ സാക്കിയുർ റഹ്മാൻ ലഖ്‌വി എന്നിവരെയും യു.എ.പി.എ നിയമം അനുസരിച്ച് ഭീകരന്മരായി പ്രഖ്യാപിച്ചിട്ടുണ്ട്. നിയമ ഭേദഗതി കൊണ്ടുവന്ന് ഒരു മാസം കഴിയുമ്പോഴാണ് കേന്ദ്ര സർക്കാരിന്‍റെ ശ്രദ്ധേയമായ നീക്കം. സംഘടനകൾക്ക് പുറമേ വ്യക്തികളെ ഭീകരനായി പ്രഖ്യപിക്കാൻ കേന്ദ്രത്തേയും സംസ്ഥാനത്തേയും അനുവദിക്കുന്നതാണ് പുതിയ നിയമം. പുൽവാമ ഭീകരാക്രമണത്തിലും 2001 ലെ ഇന്ത്യൻ പാർലമെന്‍റ് ആക്രമണത്തിലും ജെയ്ഷെ മുഹമ്മദാണ് പ്രതിസ്ഥാനത്തുള്ളത്. 2008ലെ മുംബൈ ഭീകരാക്രമണത്തിലാണ് ലഷ്കർ തലവൻ ഹാഫിസ് മുഹമ്മദ് സയീദ് പ്രതിയായത്. 1993ലെ മുംബൈ സ്ഫോടനത്തിൽ മുഖ്യ പങ്കുവഹിച്ചത് ദാവൂദ് ഇബ്രാഹിം ആണ്.