ETV Bharat / international

സാങ്കേതിക വിദ്യയും പഠനോപാധികളും തുല്യമായി ലഭിക്കാത്തത് വിദ്യാഭ്യാസത്തെ പ്രതിസന്ധിയിലാക്കും; യുനിസെഫ് - യൂനിസെഫ്

സ്‌കൂളുകള്‍ അടച്ചിരിക്കുന്ന അവസ്ഥയില്‍ സാങ്കേതിക വിദ്യയും പഠനോപാധികളും ലഭ്യമാക്കുക എന്നത് എല്ലാവര്‍ക്കും ഒരു പോലെയാകില്ലെന്ന് യുനിസെഫ് വിദ്യാഭ്യാസ മേധാവി റോബര്‍ട്ട് ജെന്‍കിന്‍സ്.

Robert Jenkins  COVID 19  Schools  E Learning  Coronavirus  സാങ്കേതിക വിദ്യയും പഠനോപാദികളും തുല്യമായി ലഭിക്കാത്തത് വിദ്യാഭ്യാസത്തെ ബാധിക്കും  യൂനിസെഫ്  ന്യൂയോര്‍ക്ക്
സാങ്കേതിക വിദ്യയും പഠനോപാദികളും തുല്യമായി ലഭിക്കാത്തത് വിദ്യാഭ്യാസത്തെ പ്രതിസന്ധിയിലാക്കും; യൂനിസെഫ്
author img

By

Published : Jun 5, 2020, 7:45 PM IST

ന്യൂയോര്‍ക്ക്: സാങ്കേതിക വിദ്യയും പഠനോപാധികളും തുല്യമായി ലഭിക്കാത്തത് മൂലം ആഗോള വിദ്യാഭ്യാസം പ്രതിസന്ധിയിലാകുമെന്ന് യുനിസെഫ്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ 1.2 ബില്ല്യണ്‍ കുട്ടികള്‍ക്കാണ് സ്‌കൂള്‍ വിദ്യാഭ്യാസം മുടങ്ങിയിരിക്കുന്നതെന്ന് യുനിസെഫ് വ്യക്തമാക്കി. സ്‌കൂളുകള്‍ അടച്ചിരിക്കുന്ന അവസ്ഥയില്‍ സാങ്കേതിക വിദ്യയും പഠനോപാധികളും ലഭ്യമാക്കുക എന്നത് എല്ലാവര്‍ക്കും ഒരു പോലെയാകില്ലെന്ന് യുനിസെഫ് വിദ്യാഭ്യാസ മേധാവി റോബര്‍ട്ട് ജെന്‍കിന്‍സ് വ്യക്തമാക്കി. വിദ്യാഭ്യാസത്തെ പിന്തുണക്കാന്‍ പരിമിതിയുള്ള വീടുകളിലെ കുട്ടികള്‍ക്ക് അവരുടെ പഠനം തുടരാന്‍ പ്രയാസമായിരിക്കുമെന്നും യുനിസെഫ് കൂട്ടിച്ചേര്‍ത്തു.

എല്ലാ വിദ്യാലയങ്ങളിലെയും ഓരോ കുട്ടിക്കും വീതം ഇന്‍റര്‍നെറ്റ് സൗകര്യം നല്‍കുന്നതും പഠനോപകരണങ്ങള്‍ വിതരണം ചെയ്യുക എന്നതും പ്രയാസകരമാണെന്നും റോബര്‍ട്ട് ജെന്‍കിന്‍സ് കൂട്ടിച്ചേര്‍ത്തു. ലോക്ക് ഡൗണിന് മുന്‍പും വിദ്യാഭ്യാസ പ്രതിസന്ധി നിലനിന്നിരുന്നുവെങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണെന്ന് യുനിസെഫ് അധികൃതര്‍ പറയുന്നു.

യുനിസെഫിന്‍റെ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള 71 രാജ്യങ്ങളില്‍ ജനസംഖ്യയുടെ പകുതിയില്‍ താഴെ മാത്രമേ ഇന്‍റര്‍നെറ്റ് ലഭ്യമാകുന്നുള്ളു. വിരോധാഭാസമെന്ന് പറയട്ടെ 127 രാജ്യങ്ങളിലെ മുക്കാല്‍ ഭാഗം സര്‍ക്കാരും സ്‌കൂള്‍ അടച്ചിരിക്കെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി ക്ലാസുകള്‍ ആരംഭിച്ചിരിക്കുകയാണ്. തുല്യ എണ്ണം ഇല്ലാതിരുന്നിട്ട് കൂടി നാലില്‍ മൂന്ന് സര്‍ക്കാരുകളും ടെലിവിഷന്‍ വഴിയാണ് കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നത്. 88 രാജ്യങ്ങളില്‍ 40 എണ്ണത്തിലും നഗരങ്ങളില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് ഗ്രാമങ്ങളിലുള്ളതിനേക്കാള്‍ ടിവി സൗകര്യം ലഭിക്കുന്നുണ്ടെന്നും യുനിസെഫ് കണക്കുകള്‍ വ്യക്തമാക്കുന്നു. വൈദ്യുതി എല്ലായിടത്തും ലഭ്യമാകാത്തതും വിദ്യാഭ്യാസ പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു. കണക്ക് പ്രകാരം 28 രാജ്യങ്ങളില്‍ ദരിദ്രമേഖലയില്‍ നിന്നുള്ള 65 ശതമാനം വീടുകളില്‍ മാത്രമേ വൈദ്യുതിയുള്ളു. സമ്പന്ന മേഖലയിലെ 98 ശതമാനം വീടുകളിലും വൈദ്യുതി ലഭിക്കുന്ന സ്ഥാനത്താണിത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.