വാഷിംഗ്ടൺ: ട്വിറ്റർ വസ്തുതാ പരിശോധനാ മുന്നറിയിപ്പ് നൽകിയതിനു പിന്നാലെ സമൂഹമാധ്യമ കമ്പനികള്‍ക്കെതിരെ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാൻ പുതിയ നിയമനിർമാണം കൊണ്ടുവരുമെന്നും കമ്പനികള്‍ പൂട്ടിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
-
Twitter has now shown that everything we have been saying about them (and their other compatriots) is correct. Big action to follow!
— Donald J. Trump (@realDonaldTrump) May 27, 2020 " class="align-text-top noRightClick twitterSection" data="
">Twitter has now shown that everything we have been saying about them (and their other compatriots) is correct. Big action to follow!
— Donald J. Trump (@realDonaldTrump) May 27, 2020Twitter has now shown that everything we have been saying about them (and their other compatriots) is correct. Big action to follow!
— Donald J. Trump (@realDonaldTrump) May 27, 2020
ട്വിറ്റര്‍ 2020 പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ഇടപെടുന്നുവെന്നും പ്രസിഡന്‍റ് എന്ന നിലയില്‍ താന്‍ ഇതിന് അനുവദിക്കില്ലെന്നും ഡൊണാള്‍ഡ് ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു. ട്വിറ്ററിന് വ്യക്തമായ രാഷ്ട്രീയ പക്ഷപാതമുണ്ടെന്നും മാസങ്ങള്‍ക്ക് മുമ്പ് തങ്ങളുടെ പരസ്യങ്ങളെല്ലാം പിന്‍വലിപ്പിച്ചുവെന്നും ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ മാനേജര്‍ ബ്രാഡ് പാര്‍സ്‌കേലും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ട്വിറ്ററിലൂടെ ട്രംപ് പുതിയ ഭീഷണി മുഴക്കിയത്.
പ്രസിഡന്റിന് ഏകപക്ഷീയമായി കമ്പനികളെ നിയന്ത്രിക്കാനോ പൂട്ടാനോ കഴിയില്ല, അത്തരത്തിലുള്ള ശ്രമത്തിന് കോൺഗ്രസിന്‍റെ നടപടി ആവശ്യമായി വരും. നിയമപരമായ വിവരങ്ങൾ കൈമാറില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി ടെക്നോളജി കമ്പനികളെ നിയന്ത്രിക്കാൻ ഫെഡറൽ കമ്മ്യൂണിക്കേഷൻ കമ്മിഷനെ അധികാരപ്പെടുത്തുന്ന നിർദ്ദിഷ്ട എക്സിക്യൂട്ടീവ് ഉത്തരവ് ട്രംപ് ഭരണകൂടം ഉപേക്ഷിച്ചിരുന്നു.