വാഷിങ്‌ടണ്‍: കൊവിഡ് വരാതിരിക്കാന്‍ മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കഴിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. പാര്‍ശ്വഫലമുള്ളതിനാല്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്നുകള്‍ ഗവേഷണത്തിനോ ആശുപത്രികളില്‍ കൊവിഡ് ചികിത്സക്കോ മാത്രമേ അനുവദിക്കാവൂവെന്ന നിബന്ധന നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്‍റെ വെളിപ്പെടുത്തല്‍. നിലവില്‍ ട്രംപിന്‍റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവാണ്.
താന്‍ കഴിഞ്ഞ ഒരാഴ്‌ചയായി ദിവസവും ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഗുളിക കഴിക്കുന്നുണ്ടെന്നും പ്രതിരോധത്തിന്‍റെ ഭാഗമായാണ് ഗുളിക കഴിക്കുന്നതെന്നും ട്രംപ് വെളിപ്പെടുത്തി. പല ശുഭകരമായ വാര്‍ത്തകളും കേട്ടതിന്‍റെ അടിസ്ഥാനത്തിലാണ് ഗുളിക കഴിക്കാന്‍ ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകരുള്‍പ്പെടെ നിരവധി ആളുകളാണ് മരുന്ന് കഴിക്കുന്നത്.