വാഷിങ്ടണ്‍: ഉക്രെയ്ന്‍ പ്രസിഡന്‍റ് വോളോഡൈമർ സെലൻസ്കിയെ ചർച്ചക്ക് ക്ഷണിക്കാൻ തയ്യാറെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വോളോഡൈമർ സെലൻസ്ക തായാറാണെങ്കിൽ ആദ്ദേഹത്തെ വൈറ്റ് ഹൗസിലെക്ക് വരാൻ ആഗ്രഹിക്കുന്നുവെങ്കിൽ തീർച്ചയായും സെലൻസ്‌കിയെ ക്ഷണിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ന്യൂയോർക്കിലേക്ക് പുറപ്പെടുന്നതിന് മുമ്പ് മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നതിനിടെണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
മുൻ ഉപരാഷ്ട്രപതി ജോ ബിഡനും മകൻ ഹണ്ടറും നടത്തിയ അഴിമതികളെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കാന്‍ ഉക്രെയ്ന്‍ പ്രസിഡന്റില്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ട് ട്രംപ് പല തവണ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. അതേസമയം, അധികാര ദുര്‍വിനിയോഗം ആരോപിച്ചുകൊണ്ട് കോണ്‍ഗ്രസ് അന്വേഷണം ആവശ്യപ്പെട്ട ട്രംപിന്‍റെ നടപടി വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു.
സെലൻസ്കിയുമായുള്ള ടെലിഫോൺ സംഭാഷണങ്ങളുടെ പകർപ്പ് യുഎസിലെ ജനങ്ങൾക്ക് മുമ്പിൽ വായിക്കാൻ ആഗ്രഹിക്കുന്നതായി ട്രംപ് അറിയിച്ചു. ഉക്രെയ്നിൽ നിന്ന് അനുമതി ലഭിച്ചതിന് ശേഷം ടെലിഫോൺ സംഭാഷണങ്ങളുടെ ട്രാൻസ്ക്രിപ്റ്റ് പുറത്തിറക്കിയിട്ടുണ്ട്.