ETV Bharat / international

കിം ജോങ് ഉന്നിന്‍റെ ആരോഗ്യ നില അറിയാമെങ്കിലും പ്രതികരിക്കാനില്ലെന്ന് ട്രംപ്

വൈറ്റ് ​ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്‍ എവിയാണെന്ന് നിലവില്‍ ആര്‍ക്കും അറിയില്ല. അദ്ദേഹത്തിന്‍റെ ശാരീരിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ എങ്ങനെ പുറത്തുവന്നു എന്ന കാര്യത്തില്‍ തനിക്ക് വ്യക്തതയില്ലെന്നും ട്രംപ് പറഞ്ഞു

author img

By

Published : Apr 28, 2020, 3:06 PM IST

South Korea media on Kim disappearance  Trump knows about Kim Jong-un  കിം ജോങ് ഉന്‍  ഡൊണാള്‍ഡ് ട്രംപ്  ഉത്തര കൊറിയ  അമേരിക്ക  ആരോഗ്യം  വൈറ്റ് ഹൗസ്
കിം ജോങ് ഉന്നിന്‍റെ ആരോഗ്യ നിലയെ കുറിച്ച് അറിയാമെങ്കിലും പ്രതികരിക്കാനില്ലെന്ന് ട്രംപ്

വാഷിങ്‌ടൺ: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിനെക്കുറിച്ച് നിർണായക വെളിപ്പെടുത്തലുമായി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. കിം ജോങ് ഉന്നിന്‍റെ ആരോ​ഗ്യ സ്ഥിതിയെക്കുറിച്ച് തനിക്ക് വ്യക്തമായി അറിയാം. എന്നാല്‍ പ്രതികരിക്കാന്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. വൈകാതെ നിങ്ങളും വിവരങ്ങള്‍ അറിയുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. വൈറ്റ് ​ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കിം ജോങ് ഉന്‍ എവിയാണെന്ന് നിലവില്‍ ആര്‍ക്കും അറിയില്ല. അദ്ദേഹത്തിന്‍റെ ശാരീരിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ എങ്ങനെ പുറത്തുവന്നു എന്ന കാര്യത്തില്‍ തനിക്ക് വ്യക്തതയില്ലെന്നും ട്രംപ് പറഞ്ഞു. കിങ് ജോങ് ഉന്നുമായി വളരെ നല്ല സൗഹൃദമാണുള്ളത്. തനിക്ക് പകരം മറ്റൊരാളാണ് പ്രസിഡന്‍റ് എങ്കിൽ ഉത്തരകൊറിയയുമായി യുദ്ധത്തിന് തയ്യാറാകുമായിരുന്നു. അദ്ദേഹം യുദ്ധം പ്രതീക്ഷിച്ചിരുന്നെന്നും ട്രംപ് പറഞ്ഞു

ഹൃദയ ശസ്ത്രക്രിയ നടത്തിയ കിമ്മിന്‍റെ ആരോ​ഗ്യ സ്ഥിതി മോശമാണെന്നും മസ്തിഷ്ക മരണം സംഭവിച്ചു എന്നും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കിമ്മിന്‍റെ ആരോ​​ഗ്യത്തെ കുറിച്ച് ഉത്തരകൊറിയ പ്രതികരിച്ചിട്ടില്ല. അതേസമയം കിം ജോങ് ഉൻ ജീവനോടെയുണ്ടെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.