ETV Bharat / international

ട്രംപിന് രണ്ട് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി ഫേസ്ബുക്ക് - ഫേസ്ബുക്ക് പുതിയ വാര്‍ത്ത

ക്യാപിറ്റോള്‍ കലാപത്തെ തുടര്‍ന്ന് ഡൊണാള്‍ഡ് ട്രംപിന്‍റെ അക്കൗണ്ടുകള്‍ ഫേസ്ബുക്കും ട്വിറ്ററും യൂട്യൂബും ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങള്‍ താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്‌തിരുന്നു.

donald trump latest news  donald trump facebook suspension news  donald trump twitter news  donald trump facebook account suspend news  donald trump social media latest news  facebook news  facebook policy news  ഡൊണാള്‍ഡ് ട്രംപ് ഫെയ്‌സ്‌ബുക്ക് വാര്‍ത്ത  ട്രംപ് ഫെയ്‌സ്‌ബുക്ക് വിലക്ക് വാര്‍ത്ത  ട്രംപിനെ വിലക്കി ഫെയ്‌സ്‌ബുക്ക് വാര്‍ത്ത  ട്രംപ് ഫെയ്‌സ്‌ബുക്ക് രണ്ട് വര്‍ഷം വിലക്ക് വാര്‍ത്ത  ക്യാപിറ്റോള്‍ ഹില്‍സ് കലാപം ട്രംപ് പുതിയ വാര്‍ത്ത  ഡൊണാള്‍ഡ് ട്രംപ് പുതിയ വാര്‍ത്ത  ഫെയ്‌സ്‌ബുക്ക് പുതിയ വാര്‍ത്ത  ട്രംപ് ഫെയ്‌സ്‌ബുക്ക് അക്കൗണ്ട് വിലക്ക് വാര്‍ത്ത
ട്രംപിന് രണ്ട് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി ഫെയ്‌സ്ബുക്ക്
author img

By

Published : Jun 5, 2021, 11:21 AM IST

വാഷിംഗ്‌ടൺ: മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് രണ്ട് വർഷത്തേക്ക് വിലക്കേര്‍പ്പെടുത്തി ഫേസ്ബുക്ക്. ഫേസ്ബുക്കിന്‍റെ നിയമങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടികാട്ടിയാണ് നടപടി. രണ്ട് വര്‍ഷത്തിന് ശേഷം പൊതുസുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിദഗ്‌ധ സമിതി പരിശോധിച്ചതിന് ശേഷം സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നതിനെ കുറിച്ച് തീരുമാനമെടുക്കുമെന്ന് ഫേസ്ബുക്ക് പ്രതിനിധി നിക്ക് ക്ലെഗ്ഗ് അറിയിച്ചു.

ജനുവരി ഏഴിനാണ് ട്രംപിന്‍റെ അക്കൗണ്ട് ഫേസ്ബുക്ക് താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്‌തത്. അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ തെരഞ്ഞെടുപ്പ് ഫലം ബഹിഷ്ക്കരിക്കാന്‍ ട്രംപ് സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്‌തിരുന്നു. ജനുവരി ആറിന് ക്യാപിറ്റോള്‍ ഹില്‍സ് കലാപത്തിലേക്ക് നയിച്ചത് ട്രംപിന്‍റെ ആഹ്വാനമാണെന്ന് ചൂണ്ടികാട്ടി ഫേസ്ബുക്കിന് പുറമേ ട്വിറ്ററും യൂട്യൂബും ട്രംപിന്‍റെ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്‌തിരുന്നു.

Also read: കൊറോണ പരന്നത്‌ വുഹാനിൽ നിന്നെന്ന തന്‍റെ നിഗമനം ശരിയെന്ന് ഡൊണാൾഡ്‌ ട്രംപ്‌

ഭാവിയിലും കമ്പനി നിയമങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ ട്രംപിന്‍റെ ഫേസ്ബുക്ക് പേജും അക്കൗണ്ടുകളും നീക്കം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ഫേസ്ബുക്ക് പ്രതിനിധി വ്യക്തമാക്കി. അതേ സമയം, മറ്റുള്ള ഉപയോക്താക്കളില്‍ നിന്ന് വ്യത്യസ്ഥമായി രാഷ്‌ട്രീയ പ്രവര്‍ത്തകരെ കമ്പനി നിയമങ്ങളില്‍ നിന്നും ഒഴിവാക്കുന്ന നയം അവസാനിപ്പിക്കുമെന്നും ഫേസ്ബുക്ക് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.