വാഷിംഗ്ടൺ: യുഎസ് തീരത്ത് നിരവധി ദിവസങ്ങളായി തുടരുന്ന സാലി ചുഴലിക്കാറ്റിനെ തുടർന്ന് ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി ജഡ് ഡിയറാണ് ബുധനാഴ്ച ഇക്കാര്യം അറിയിച്ചത്.
യുഎസ് തീരത്ത് മൂന്നാഴ്ചയ്ക്കുള്ളിൽ വീശുന്ന രണ്ടാമത്തെ ചുഴലിക്കാറ്റായ സാലി പ്രദേശത്തേക്ക് വലിയ രീതിയിലുള്ള നാശം വിതക്കുമെന്ന് ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം (എൻഎച്ച്‌സി) ചൊവ്വാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേത്തുടർന്നാണ് ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ലോറ ചുഴലിക്കാറ്റ് വീശി അടിച്ച് മൂന്നാഴ്ചക്കുള്ളലാണ് പുതിയ ചുഴലിക്കാറ്റായ സാലി യുഎസ് തീരത്ത് എത്തുന്നത്. ലോറ ചുഴലിക്കാറ്റിൽ എതാണ്ട് 25 പേർ മരിക്കുകയും പ്രദേശത്ത് കനത്ത നാശം വിതക്കുകയും ചെയ്തിരുന്നു.