വാഷിങ്ടൺ: ഒബാമ തുടക്കം കുറിച്ച വിസ നയം മാറ്റേണ്ടെന്ന് ഫെഡറൽ ജില്ലാ കോടതിക്ക് നിർദേശം നൽകി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. എച്ച് -1 ബി വിസ കൈവശമുള്ളവരുടെ പങ്കാളിക്ക് അമേരിക്കയിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന നയമാണ് ട്രംപ് പിന്തുടരാൻ നിർദേശം നൽകിയത്. എച്ച് -1 ബി വിസ കൈവശമുള്ളവരുടെ അടുത്ത കുടുംബാംഗങ്ങൾക്ക് അത് പങ്കാളിക്കും 21 വയസിന് താഴെയുള്ള കുട്ടികൾക്കും, യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് നൽകുന്നതാണ് എച്ച് -4 വിസ.
ഭൂരിഭാഗവും ഇന്ത്യൻ ഐടി പ്രൊഫഷണലുകളാണ് എച്ച് -1 ബി വിസ കൈവശമുള്ളവരിൽ ഉൾപ്പെടുന്നത്. 2015ലെ ഒബാമ ഭരണകൂടത്തിന്‍റെ കീഴിൽ പുറപ്പെടുവിച്ച പ്രത്യേക ഉത്തരവ് പ്രകാരമാണ് എച്ച് -1 ബി വിസ ഉള്ളവരുടെ പങ്കാളികൾക്ക് വർക്ക് പെർമിറ്റ് നൽകിയത്.