ETV Bharat / international

സ്പേസ് എക്‌സ് ദൗത്യം വിജയം; നാല് യാത്രക്കാരും സുരക്ഷിതമായി തിരികെയെത്തി

author img

By

Published : Sep 19, 2021, 10:22 AM IST

ബഹിരാകാശത്ത് ചെലവഴിച്ചത് മൂന്ന് ദിവസം.

Florida coast  Atlantic  Space x  Trailblazing tourist trip  സ്പേസ് എക്‌സ് ദൗത്യം വിജയം  സ്പേസ് എക്‌സ്  ഇലോൺ മസ്‌ക്  ജാരെഡ് ഐസക്‌മാൻ  റോക്കറ്റ്  ഡ്രാഗൺ ക്യാപ്‌സൂൾ
സ്പേസ് എക്‌സ് ദൗത്യം വിജയം; നാല് യാത്രക്കാരും സുരക്ഷിതമായി തിരികെയെത്തി

വാഷിങ്ടൺ: ഇലോൺ മസ്‌കിന്‍റെ സ്പേസ് എക്‌സ് കമ്പനി വിക്ഷേപിച്ച ബഹിരാകാശ പേടകം ലക്ഷ്യം പൂർത്തിയാക്കി തിരികെ ഭൂമി തൊട്ടു. നാല് ബഹിരാകാശ സഞ്ചാരികളും മൂന്ന് ദിവസം ഭൂമിയെ വലംവച്ച് സുരക്ഷിതമായി തിരികെയെത്തി. ഫ്ലോറിഡ തീരത്ത് അറ്റ്‌ലാന്‍റിക്കിൽ പേടകത്തിന്‍റെ യാത്ര ആരംഭിച്ച സ്ഥലത്തു നിന്ന് വളരെ അകലെയല്ലാതെയാണ് പാരച്ച്യൂട്ടിൽ സഞ്ചാരികൾ പറന്നിറങ്ങിയത്.

ഇതാദ്യമായാണ് ബഹിരാകാശ വിദഗ്ധർ ഇല്ലാതെ സാധാരണക്കാർ മാത്രമായി ബഹിരാകാശത്തേക്ക് റോക്കറ്റ് പോകുന്നത്. യാത്രക്കായി പണം മുടക്കിയ ജാരെഡ് ഐസക്‌മാനും മൂന്ന് സഹയാത്രികരുമാണ് ബഹിരാകാശത്തേക്ക് യാത്ര തിരിച്ചത്. സാധാരണക്കാർക്കും ബഹിരാകാശത്തെത്താൻ സാധിക്കും എന്ന് കാണിച്ചുകൊടുക്കുകയായിരുന്നു യാത്രയുടെ ലക്ഷ്യം.

ഇലോൺ മസ്‌കിന്‍റെ കമ്പനിയുടെ ആദ്യ സ്വകാര്യ റോക്കറ്റ് ഡ്രാഗൺ ക്യാപ്‌സൂൾ അവരെ ഏറ്റെടുത്തു. യാത്രക്കുള്ള ചെലവ് എത്രയെന്ന് ഐസക്‌മാൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. യാത്രികരുമായി പോയ ഡ്രാഗൺ ക്യാപ്‌സൂൾ റോക്കറ്റ് 363 മൈൽ(585 കിലോമീറ്റർ) ഉയരത്തിലെത്തി.

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്നും 100 മൈൽ ഉയരത്തിൽ പോയ റോക്കറ്റിന്‍റെ മുകൾഭാഗത്തുള്ള ജാലകത്തിലൂടെ യാത്രികർ ഭൂമിയിലെ കാഴ്‌ചകൾ കണ്ടു. 1969ൽ അപ്പോളോ 9ന് ശേഷം അറ്റ്ലാന്‍റിക്കിൽ യാത്ര അവസാനിപ്പിക്കുന്ന ആദ്യത്തെ ബഹിരാകാശ യാത്രികരാണ് ഇവർ.

്ിു

സ്പെയ്സ് എക്സ് നാസയ്ക്കായി ബഹിരാകാശ യാത്രികരെയും കൊണ്ട് പോയ മുൻപത്തെ രണ്ട് ക്രൂവും ഭൂമി തൊട്ടത് മെക്സിക്കോ ഉൾക്കടലിലായിരുന്നു. ഇൻസ്‌പിരേഷൻ 4 എന്ന് പേരിട്ട യാത്രക്കായി യാത്രികർ ആറ് മാസമാണ് പരിശീലനവും തയാറെടുപ്പുകളും നടത്തിയത്.

ഐസക്‌മാനെ കൂടാതെ കുട്ടിക്കാലത്ത് കാൻസറിനെ അതിജീവിച്ച മെംഫിസിലെ സെന്‍റ് ജൂഡ് ചിൽഡ്രൻസ് റിസർച്ച് ആശുപത്രിയിൽ ഫിസിഷ്യൻ അസിസ്റ്റന്‍റായി ജോലിചെയ്യുന്ന ഹെയ്‌ലി ആഴ്‌സീനക്‌സ് (29), സ്വീപ്സ്റ്റേക്ക് മത്സര വിജയികളായ എവരറ്റിലെ ഡാറ്റാ എഞ്ചിനീയർ ക്രിസ് സെംബ്രോസ്‌കി (42), ടെമ്പെയിലെ കമ്മ്യൂണിറ്റി കോളജ് അധ്യാപകനായ സിയാൻ പ്രോക്ടർ (51) എന്നിവരാണ് ബഹിരാകാശ യാത്രയിൽ ഉണ്ടായിരുന്നത്.

നാസയ്ക്കായി കമ്പനിയുടെ മുൻപത്തെ മൂന്ന് ബഹിരാകാശ യാത്രികർ ഉപയോഗിച്ച അതേ കെന്നഡി സ്പേസ് സെന്‍റർ പാഡ് റീസൈക്കിൾ ചെയ്താണ് യാത്രക്കാർ ഉപയോഗിച്ചത്.

Read More: ചരിത്രം കുറിച്ച് സ്പേസ് എക്‌സ്; നാല് യാത്രക്കാരുമായി ഡ്രാഗൺ ക്യാപ്‌സൂൾ ബഹിരാകാശത്തേക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.